---
title: "'കേരളം സാമ്പത്തിക പ്രതിസന്ധിയിലെന്ന് വരുത്താൻ ശ്രമം, നാടിന്റെ താല്പര്യത്തിനെതിരെ മുന്നോട്ടുപോയാല്‍ എതിര്‍ക്കും' -  പിണറായി വിജയൻ"
english_title: "content highlights:-  Congress will react against ED only when it comes to its own business - Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362474/content-highlights-congress-will-react-against-ed-only-when-it-comes-to-its-own-business-pinarayi-vijayan-"
published_at: "2026-05-29T11:56:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4a322145f3_CM.jpg"
keywords: ["Congress", "EDraid", "Pinarayi Vijayan", "LDF", "UDF"]
---

# 'കേരളം സാമ്പത്തിക പ്രതിസന്ധിയിലെന്ന് വരുത്താൻ ശ്രമം, നാടിന്റെ താല്പര്യത്തിനെതിരെ മുന്നോട്ടുപോയാല്‍ എതിര്‍ക്കും' -  പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമസഭയിൽ വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞയുടനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമസഭയിൽ വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞയുടനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്നതാവും നയപ്രഖ്യാപനം. സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് നയപ്രഖ്യാപനം പറയുന്നു. എന്നാല്‍, ഇതിനുള്ള സാമ്പത്തിക റൂട്ട് മാപ്പ കാണാനില്ല. നാടിന്റെ മുഖഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബികുടുംബശ്രീ എന്നിവയില്‍ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കാര്യങ്ങള്‍ മുന്‍ഗണനയായി കാണുന്നില്ല. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത അവസ്ഥയിലാണ് എന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഠിനമായ എതിര്‍പ്പ് രേഖപ്പെടുത്തിയ ആദ്യം തന്നെ മുന്നോട്ടു പോകുന്നല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

നാടിന്റെ താല്പര്യത്തിനെതിരെ മുന്നോട്ടുപോയാല്‍ അതിനെ എതിര്‍ക്കും . കേന്ദ്രത്തോടുള്ള സമീപനം വ്യക്തമാക്കിയിട്ടില്ല.ഡിജിപി സഭയില്‍ കയറിയത് അറിയാതെ സംഭവിച്ചതായിരിക്കാം ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ല.

എല്ലാരും എഴുന്നേറ്റ് നിന്നപ്പോള്‍ ആണ് ഞങ്ങളും എഴുന്നേറ്റ് നിന്നു. മുഴുവന്‍ ചൊല്ലുന്നത് ആര്‍എസ്എസ് അജണ്ടയാണ്. അത് നടപ്പാക്കേണ്ട ബാധ്യത കേരളത്തില്‍ ഇല്ല. അവിടെ ഉളളയാള്‍ മാറിയാല്‍ കന്‍േറാണ്‍മെന്റ് ഹൗസിലേക്ക് മാറും. അവിടേക്ക് താമസ് മാറും. മുഖ്യമന്ത്രിയുടെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നേരെ വലിയ നീക്കങ്ങളാണ് ഇഡി നടത്തുന്നത്. കോണ്‍ഗ്രസ് അവരുടെ കാര്യത്തില്‍ വരുമ്പോള്‍ മാത്രം അവര്‍ പ്രതികരിക്കും. കെജ്രിവാളിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. വിമര്‍ശനങ്ങള്‍ കേട്ടിട്ടും കോണ്‍ഗ്രസില്‍ മാറ്റം ഒന്നുമില്ല. വീണയുടെ ഒരു അക്കൗണ്ട് മാത്രമേ ക്ലോസ് ചെയ്തിട്ടുണ്ട്. തന്നോട് ഇഡി ഒന്നും ചോദിച്ചിട്ടില്ല. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362474/content-highlights-congress-will-react-against-ed-only-when-it-comes-to-its-own-business-pinarayi-vijayan-)