---
title: "'ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും വഴങ്ങുകയാണ് വി.ഡി. സതീശൻ സർക്കാർ എന്ന് വ്യക്തം'; വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ വി. മുരളീധരൻ  "
english_title: "content highlights:- Policy statement speech in the Assembly, Vande Mataram not sung in its entirety: V. Muraleedharan criticizes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362469/content-highlights-policy-statement-speech-in-the-assembly-vande-mataram-not-sung-in-its-entirety-v-muraleedharan-criticizes"
published_at: "2026-05-29T11:45:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c670c69bae1_gg5.jpg"
keywords: ["Policy statement speech", "Assembly", "Vande Mataram", "V. Muraleedharan", "Vdsatheesan", "UDF government"]
---

# 'ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും വഴങ്ങുകയാണ് വി.ഡി. സതീശൻ സർക്കാർ എന്ന് വ്യക്തം'; വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ വി. മുരളീധരൻ  

> **Lead Summary:** **തിരുവനന്തപുരം: **നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗ ചടങ്ങിനിടെ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമാണെന്ന് വി. മുരളീധരൻ എം.എൽ.എ ആരോപിച്ചു.

## Article Content

**തിരുവനന്തപുരം: **നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗ ചടങ്ങിനിടെ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമാണെന്ന് വി. മുരളീധരൻ എം.എൽ.എ ആരോപിച്ചു.

കേന്ദ്ര സർക്കാർ നിർദ്ദേശം സഭയിൽ പാലിക്കപ്പെട്ടില്ല. ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും സർക്കാർ വഴങ്ങിയെന്നും എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന രാജ്ഭവന്റെ നിർദ്ദേശം സർക്കാർ തള്ളുകയായിരുന്നു.

ആദ്യ രണ്ട് ഈരടികൾ മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്. നേരത്തെ യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.

**ഫേസ്ബുക്ക് കുറിപ്പ്**

*ബഹു. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല...*

*ഇത് ലോക്ഭവനോടും ബഹു. ഗവർണറോടുമുള്ള അവഹേളനമാണ്...*

*150ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു...*

*ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും വഴങ്ങുകയാണ് വി.ഡി. സതീശൻ സർക്കാർ എന്ന് വ്യക്തം...*

*ദേശീയഗീതം മതനിരപേക്ഷതക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്...*

*1896 ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച 'വന്ദേമാതര'ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം...*

*ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362469/content-highlights-policy-statement-speech-in-the-assembly-vande-mataram-not-sung-in-its-entirety-v-muraleedharan-criticizes)