---
title: " ഇനിയൊരു പാളിച്ച പറ്റരുത് .....! ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്ക് അപകടം; സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്‍റ് പാർക്കുകളിലും പരിശോധന നടത്താന്‍ നിർദ്ദേശം "
english_title: "content highlights:-‘Happyland’ amusement park, ride collapse accident,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362438/content-highlights-happyland-amusement-park-ride-collapse-accident"
published_at: "2026-05-29T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18f5a3057db_Happyland_Amusement_Park_Accident.jpg"
keywords: ["Happyland", "Amusement park", "Ride collapse accident", "Thiruvananthapuram"]
---

#  ഇനിയൊരു പാളിച്ച പറ്റരുത് .....! ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്ക് അപകടം; സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്‍റ് പാർക്കുകളിലും പരിശോധന നടത്താന്‍ നിർദ്ദേശം 

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ശക്തമായ നടപടിയിലേക്ക് പൊലീസ്.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ശക്തമായ നടപടിയിലേക്ക് പൊലീസ്.

സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്‍റ് പാർക്കുകളിലും പരിശോധന നടത്താന്‍ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. അതേസമയം പാർക്കിന്‍റെ ചെയർമാന്‍, സൂപ്പർവൈസർ, സ്വിങ് ചെയർ പ്രവർത്തിപ്പിച്ച ഓപ്പറേറ്റർ, ഇലക്ട്രീഷ‍്യന്‍ തുടങ്ങിയ നാല് പേർക്കെതിരെ കേസെടുത്തു. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.

ഇന്നലെയുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചായിരുന്നു അപകടം. 30ഓളം പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നതായാണ് വിവരം. റൈഡിന്റെ വെൽഡിങ് പൊട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തിൽ പരിക്കേറ്റ ആറ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362438/content-highlights-happyland-amusement-park-ride-collapse-accident)