---
title: " മനസ്സമ്മത വസ്ത്രങ്ങൾ വാങ്ങാനുള്ള യാത്ര ദുരന്തമായി.....! സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്നു  യുവതി മരിച്ചു"
english_title: " content highlights:- Scooter collides with lorry in accident; woman dies during treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362435/content-highlights-scooter-collides-with-lorry-in-accident-woman-dies-during-treatment"
published_at: "2026-05-29T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a191879a0724_accident.jpg"
keywords: ["Scooter collides", "Accident", "woman dies", "Kochi"]
---

#  മനസ്സമ്മത വസ്ത്രങ്ങൾ വാങ്ങാനുള്ള യാത്ര ദുരന്തമായി.....! സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്നു  യുവതി മരിച്ചു

> **Lead Summary:** **കൊച്ചി: **സ്കൂട്ടർ ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടര വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി. അങ്കമാലി എയർപോർട്ട് ജംഗ്ഷൻ നഗർ 21, തെക്കിനേത്ത് സ്വദേശിനിയായ ഷാർമി ആണ് മരിച്ചത്.

## Article Content

**കൊച്ചി: **സ്കൂട്ടർ ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടര വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി. അങ്കമാലി എയർപോർട്ട് ജംഗ്ഷൻ നഗർ 21, തെക്കിനേത്ത് സ്വദേശിനിയായ ഷാർമി ആണ് മരിച്ചത്.

2023 ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് ശേഷം ദേശം കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മനസമ്മത ചടങ്ങിനായുള്ള വസ്ത്രങ്ങൾ വാങ്ങുന്നതിനായി എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ലോറി സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. അപകടത്തിൽ ഷാർമിക്ക് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു.തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ച് മാസം ചികിത്സയിൽ കഴിഞ്ഞു.

അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഷാർമിയുടെ ചികിത്സ പിന്നീട് വീട്ടിൽ തുടരുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നലെ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നടന്നു. ഷാജുവിന്റെയും ലില്ലിയുടെയും മകളാണ്. സഹോദരങ്ങൾ: ഷാബിൻ, ഷാലി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362435/content-highlights-scooter-collides-with-lorry-in-accident-woman-dies-during-treatment)