---
title: "സ്ത്രീയുടെ പേര് പറഞ്ഞ് കളിയാക്കി; പത്തനംതിട്ടയിൽ അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ"
english_title: "Content Highlights:-  Man arrested for attempting to kill neighbor by hitting him on the head in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362428/content-highlights-man-arrested-for-attempting-to-kill-neighbor-by-hitting-him-on-the-head-in-pathanamthitta"
published_at: "2026-05-29T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19127ea2baa_Pathanamthitta.jpg"
keywords: ["Latest News", "Pathanamthitta", "Kerala Crime", "Kerala Police"]
---

# സ്ത്രീയുടെ പേര് പറഞ്ഞ് കളിയാക്കി; പത്തനംതിട്ടയിൽ അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കീഴ് സ്വദേശി സോമനാണ് പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അയൽവാസി തങ്കച്ചൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കീഴ് സ്വദേശി സോമനാണ് പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അയൽവാസി തങ്കച്ചൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോമനും തങ്കച്ചനും തമ്മിൽ വഴിമധ്യേ തർക്കമുണ്ടാവുകയായിരുന്നു. പ്രദേശത്തെ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് സോമനെ തങ്കച്ചൻ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണം. ഇതിൽ പ്രകോപിതനായ സോമൻ കൈവശമുണ്ടായിരുന്ന ചുറ്റികകൊണ്ട് തങ്കച്ചന്റെ തലയ്ക്കടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362428/content-highlights-man-arrested-for-attempting-to-kill-neighbor-by-hitting-him-on-the-head-in-pathanamthitta)