---
title: "വിശ്വാസം മുതലെടുത്തു .....! ജോലി വാഗ്ദാനം ചെയ്ത്  യുവതിയെ  വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു"
english_title: " Content Highlights:-   Police register case against DYFI leader after woman complains of harassment after promising job"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362421/police-register-case-against-dyfi-leader-after-woman-complains-of-harassment-after-promising-job-"
published_at: "2026-05-29T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a190e649310d_crime.jpg"
keywords: ["Police", "Case", "DYFI leader", "DYFI", "woman complainS", "Harassment", "Abuse"]
---

# വിശ്വാസം മുതലെടുത്തു .....! ജോലി വാഗ്ദാനം ചെയ്ത്  യുവതിയെ  വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

> **Lead Summary:** **പാലക്കാട്: **ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**പാലക്കാട്: **ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ ചങ്ങംതൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നിലവിൽ പോലീസ് നടപടി.

ജോലിവാഗ്ദാനം നൽകി യുവതിയെ ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിൽവെച്ചും, വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362421/police-register-case-against-dyfi-leader-after-woman-complains-of-harassment-after-promising-job-)