---
title: "അപകട കാരണം എ.സി  പൊട്ടിത്തെറിച്ചത് ? വീടിന് തീപിടിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു"
english_title: "  Content Highlights:- Former IAS officer dies in house fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362415/content-highlights-former-ias-officer-dies-in-house-fire"
published_at: "2026-05-29T08:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15573f8e0ca_DEATH_Delhi.jpg"
keywords: []
---

# അപകട കാരണം എ.സി  പൊട്ടിത്തെറിച്ചത് ? വീടിന് തീപിടിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു

> **Lead Summary:** **ന്യൂഡൽഹി: **തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിൽ വീടിന് തീപിടിച്ച് എൺപതുകാരനായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ മരിച്ചു. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ധനേന്ദ്രകുമാർ ആണ് പുക ശ്വസിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**ന്യൂഡൽഹി: **തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിൽ വീടിന് തീപിടിച്ച് എൺപതുകാരനായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ മരിച്ചു. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ധനേന്ദ്രകുമാർ ആണ് പുക ശ്വസിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

എയർ കണ്ടീഷണർ (എ.സി) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.10നാണ് സൗത്ത് ഡൽഹിയിലെ ഹോസ് ഖ്വാസ് പ്രദേശത്തുള്ള ഇവരുടെ വീട്ടിൽ തീപിടുത്തം ഉണ്ടായതായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമെത്തിയത്.

പുക ശ്വസിച്ച് അവശനായ ധനേന്ദ്രകുമാർ എഐഐഎംഎസ് ട്രോമ സെന്ററിൽ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ അനന്ദ് മിത്തൽ വ്യക്തമാക്കി. പൊലീസും ഫയർഫോഴ്‌സും പെട്ടെന്നു തന്നെ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്.

അവശനിലയിലായ പിതാവിനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനേന്ദ്രകുമാർ പിന്നീട് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ അപകടനില തരണം ചെയ്തിട്ടുണ്ട്.  സംഭവസമയം വീട്ടിൽ മറ്റ് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉണ്ടായിരുന്നു. പൊലീസ് ദൃക്‌സാക്ഷികളുടെ മൊഴി ശേഖരിച്ചു. അട്ടിമറി സാധ്യകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ തള്ളിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362415/content-highlights-former-ias-officer-dies-in-house-fire)