---
title: "  ഇങ്ങനെ പോയാൽ ശരിയാകില്ല ....: ചാലക്കുടിയിൽ ഇന്ധനവില വര്‍ധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം"
english_title: "Content Highlights:- CPI workers protest against petrol and diesel price hike in Chalakudy by burning bikes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362414/content-highlights-cpi-workers-protest-against-petrol-and-diesel-price-hike-in-chalakudy-by-burning-bikes"
published_at: "2026-05-29T08:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1904e92b961_fire.jpg"
keywords: ["CPI", "Protest", "Diesel", "Diesel price", "Chalakudy", "Bikes"]
---

#   ഇങ്ങനെ പോയാൽ ശരിയാകില്ല ....: ചാലക്കുടിയിൽ ഇന്ധനവില വര്‍ധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം

> **Lead Summary:** **തൃശൂര്‍: **ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം . സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്. പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ചുകൊണ്ടാണ്പ്രവർത്തകർ പ്രതിഷേധിച്ചത്.

## Article Content

**തൃശൂര്‍: **ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം . സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്. പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ചുകൊണ്ടാണ്പ്രവർത്തകർ പ്രതിഷേധിച്ചത്.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിനെതിരെയും പ്രതിഷേധിച്ചായിരുന്നു സമരം. പൊതുജനങ്ങളെ സാക്ഷിനിർത്തി റോഡിന് നടുവിലിട്ടാണ് പ്രവർത്തകർ വാഹനത്തിന് തീയിട്ടത്. നിമിഷങ്ങൾക്കകം തന്നെ ബൈക്ക് പൂർണ്ണമായും കത്തിയമർന്നു. നാട്ടിൽ സാധാരണക്കാരന്റെ ജീവനോപാധിയായ വാഹനം പോലും ഓടിക്കാൻ കഴിയാത്ത വിധം ഇന്ധനവില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീവ്ര സമരമാർഗ്ഗത്തിലേക്ക് കടന്നതെന്ന് സിപിഐ നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362414/content-highlights-cpi-workers-protest-against-petrol-and-diesel-price-hike-in-chalakudy-by-burning-bikes)