---
title: "പിണറായി ഇടപെട്ടു; മൂന്ന് വർഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നൽകി സിപിഎം"
english_title: " Content Highlights:- CPM Renews Membership Of Bineesh Kodiyeri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362402/content-highlights-cpm-renews-membership-of-bineesh-kodiyeri"
published_at: "2026-05-29T07:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18ec7acfaa9_Bineesh_Kodiyeri.jpg"
keywords: ["Latest News", "Bineesh Kodiyeri", "Renews Membership", "CPM"]
---

# പിണറായി ഇടപെട്ടു; മൂന്ന് വർഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നൽകി സിപിഎം

> **Lead Summary:** തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഇടപെടലിലാണ് തീരുമാനം. മൂന്നു വര്‍ഷത്തിനു ശേഷമാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം തിരികെ ലഭിക്കുന്നത്.

## Article Content

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഇടപെടലിലാണ് തീരുമാനം. മൂന്നു വര്‍ഷത്തിനു ശേഷമാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം തിരികെ ലഭിക്കുന്നത്.

2021 ല്‍ ലഹരി കേസിൽ അറസ്റ്റ് ആയതോടെയാണ് ബിനീഷ് കോടിയേരിയുടെ അംഗത്വ റദ്ദാക്കിയത്. 2023 ൽ ബിനീഷ് കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി. പിന്നീട് നാലു തവണ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അപേക്ഷ നൽകിയിട്ടും അംഗത്വം പുതുക്കിയിരുന്നില്ല.

എസ്എഫ്‌ഐ അംഗമായിരിക്കേയാണ് ബിനീഷിന് സിപിഎം അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലാണ് അംഗത്വമുണ്ടായിരുന്നത്.

കഴിഞ്ഞ 2020 ഒക്ടോബറിലാണ് ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലാകുന്നത്. പിന്നാലെ ബിനീഷിന്റെ പ്രാഥമിക അംഗത്വം സിപിഎം ഔദ്യോഗികമായി മരവിപ്പിക്കുകയായിരുന്നു. അതിനു മുൻപ് 2001 മുതൽ 2020 വരെ തുടർച്ചയായി രണ്ട് പതിറ്റാണ്ടോളം ബിനീഷിന് പാർട്ടിയിൽ അംഗത്വമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പിണറായിയുടെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധിക്കാന്‍ ബിനീഷ് മുന്നിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362402/content-highlights-cpm-renews-membership-of-bineesh-kodiyeri)