---
title: "ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി."
english_title: "Content Highlights:- Attack On ED Officials Former CPM Councilor IP Binu Surrenders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362382/content-highlights-attack-on-ed-officials-former-cpm-councilor-ip-binu-surrenders"
published_at: "2026-05-28T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a184bca6e490_ip_binu.jpg"
keywords: ["Latest News", "Enforcement Directorate", "Raid", "Attack", "Pinarayi Vijayan", "CMRL- Exalogic", "IP Binu"]
---

# ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി.

> **Lead Summary:** തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ബിനുവിനെ എ.ആർ. ക്യാംപിലേക്ക് മാറ്റി.

## Article Content

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ബിനുവിനെ എ.ആർ. ക്യാംപിലേക്ക് മാറ്റി.

ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറിന് നേരെ മുട്ട എറിഞ്ഞത് ബിനുവായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് ഐ.പി ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. പിന്നാലെ പോലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു.  പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ബിനു.

അതേസമയം കേസില്‍ അഞ്ച് പ്രതികളെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിനോടകം എട്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, അമല്‍ എന്നിവരാണ് പിടിയിലായത്. അഞ്ച് പേർ ഇന്നും മൂന്ന് പേർ ഇന്നുമാണ് പിടിയിലായത്.

മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍ കൗണ്‍സിലര്‍മാരുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന നടക്കുന്നത്. ആറ്റുകാല്‍ ഉണ്ണിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362382/content-highlights-attack-on-ed-officials-former-cpm-councilor-ip-binu-surrenders)