---
title: "  ക്രിയേറ്റർമാർ ഹാപ്പിയല്ലേ ...? റീൽസ് എടുക്കുമ്പോൾ ഇനി ടെൻഷൻ വേണ്ട; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം"
english_title: "content highlights:-Instagram with new feature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362367/Instagram-with-new-feature-new-"
published_at: "2026-05-28T17:11:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a182b10b9c9f_insta.jpg"
keywords: ["Instagram", "New feature", "Reels"]
---

#   ക്രിയേറ്റർമാർ ഹാപ്പിയല്ലേ ...? റീൽസ് എടുക്കുമ്പോൾ ഇനി ടെൻഷൻ വേണ്ട; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

> **Lead Summary:** ** ** ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുമ്പോൾ ഡയലോഗുകൾ മറന്നുപോകുന്നതും തുടരെത്തുടരെ റീടേക്കുകൾ എടുക്കേണ്ടി വരുന്നതും ഓർത്ത് ഇനി ക്രിയേറ്റർമാർ വിഷമിക്കേണ്ടതില്ല. കഠിനാധ്വാനികളായ കണ്ടന്റ് ക്രിയേറ്റർമാരുടെ ജോലി പകുതിയായി കുറയ്ക്കാൻ പുത്തൻ 'ടെലിപ്രോംപ്റ്റർ' ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം.

## Article Content

** ** ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുമ്പോൾ ഡയലോഗുകൾ മറന്നുപോകുന്നതും തുടരെത്തുടരെ റീടേക്കുകൾ എടുക്കേണ്ടി വരുന്നതും ഓർത്ത് ഇനി ക്രിയേറ്റർമാർ വിഷമിക്കേണ്ടതില്ല. കഠിനാധ്വാനികളായ കണ്ടന്റ് ക്രിയേറ്റർമാരുടെ ജോലി പകുതിയായി കുറയ്ക്കാൻ പുത്തൻ 'ടെലിപ്രോംപ്റ്റർ' ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം.

ഇതോടെ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ സ്ക്രിപ്റ്റ് സ്‌ക്രീനിൽ തെളിഞ്ഞ് വരും. ഇത് തെറ്റാതെ വളരെ എളുപ്പത്തിൽ വീഡിയോ ചിത്രീകരിക്കാൻ ക്രിയേറ്റേഴ്‌സിനെ സഹായിക്കും.

പുതിയ ഫീച്ചർ എത്തുന്നതോടെ, പുറത്തു നിന്നുള്ള ടെലിപ്രോംപ്റ്റർ ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. ഒരു റീൽ ചിത്രീകരിക്കാൻ ഉദ്ദേശിക്കുമ്പോൾ, നിങ്ങളുടെ സ്ക്രിപ്റ്റ് നേരിട്ട് ഇൻസ്റ്റഗ്രാമിൽ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യുക. സ്ക്രിപ്റ്റ് സ്‌ക്രീനിൽ തെളിഞ്ഞു വന്നാൽ അത് നോക്കി ക്രിയേറ്റേഴ്‌സിന് വായിക്കാവുന്നതാണ്.

വിദ്യാഭ്യാസപരമായ വീഡിയോകൾ ചിത്രീകരിക്കുന്നവർ, ടെക് റിവ്യൂവേഴ്സ്, ഇൻഫ്ലുവൻസേർസ്, ന്യൂസ് ക്രിയേറ്റേഴ്‌സ്, മാർക്കറ്റിംഗ് പ്രൊഫഷണൽസ്, ചെറുകിട ബിസിനസ് ഉടമകൾ എന്നിവർക്കെല്ലാം ഈ ഫീച്ചർ ഗുണം ചെയ്യും.

**ഇൻസ്റ്റഗ്രാമിലെ ടെലിപ്രോംപ്റ്റർ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?**

> *ഇൻസ്റ്റാഗ്രാം തുറന്ന് “+” ടാപ്പ് ചെയ്യുക*

> *ശേഷം “റീലുകൾ” തെരഞ്ഞെടുക്കുക*

*ക്യാമറ സ്ക്രീനിൽ താഴെ ഇടതുവശത്തേക്ക് നോക്കിയാൽ ഓഡിയോ, ഇഫക്റ്റുകൾ, ഗ്രീൻ സ്ക്രീൻ തുടങ്ങിയ ഓപ്ഷനുകൾ കാണാം*

> *“ടെലിപ്രോംപ്റ്റർ” കാണുന്നത് വരെ സ്ക്രോൾ ചെയ്ത് അതിൽ ടാപ്പ് ചെയ്യുക*

*വായിക്കാൻ ഉദ്ദേശിക്കുന്ന സ്ക്രിപ്റ്റ് അവിടെ പകർത്തുക*

*പിന്നീട് ,റെക്കോർഡിംഗ് ആരംഭിച്ച് സ്ക്രീനിൽ നോക്കി വായിക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362367/Instagram-with-new-feature-new-)