---
title: "കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ കാണാതായി; സഹപ്രവർത്തകർ നീന്തി രക്ഷപ്പെട്ടു ,കനത്ത മഴയും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സം"
english_title: "content highlights:- Soldier goes missing after going for a swim in Karamana River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362366/content-highlights-soldier-goes-missing-after-going-for-a-swim-in-karamana-river"
published_at: "2026-05-28T17:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1829c5cf09d_soldier_missing.jpg"
keywords: ["Latest News", "Soldier missing", "Thiruvanandapuram"]
---

# കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ കാണാതായി; സഹപ്രവർത്തകർ നീന്തി രക്ഷപ്പെട്ടു ,കനത്ത മഴയും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സം

> **Lead Summary:** **തിരുവനന്തപുരം: [ **പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണു. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ സുജിത്തിനെയാണ് ആറ്റിൽ കാണാതായത്.

## Article Content

**തിരുവനന്തപുരം: [ **പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണു. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ സുജിത്തിനെയാണ് ആറ്റിൽ കാണാതായത്.

സഹപ്രവർത്തകരായ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവർക്കൊപ്പമാണ് സുജിത്ത് ആറ്റിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ നാലുപേരും പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മൂന്ന് പേർ സാഹസികമായി നീന്തി രക്ഷപ്പെട്ടെങ്കിലും സുജിത്തിന് ശക്തമായ ഒഴുക്കിൽപ്പെട്ട് കരയിലേക്ക് കയറാൻ സാധിച്ചില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ഫയർഫോഴ്സിന്റെ പ്രത്യേക സ്‌കൂബാ ഡൈവിങ് ടീം നിലവിൽ ആറ്റിൽ ഇറങ്ങി വിപുലമായ തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്ന് കരമനയാറ്റിൽ ജലനിരപ്പ് വളരെ ഉയർന്ന നിലയിലാണ്.

പുഴയിൽ അതിശക്തമായ അടിയൊഴുക്കുള്ളത് നിലവിൽ രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മുൻപും നിരവധി പേർ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടിട്ടുള്ള അപകടമേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. സുജിത്തിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362366/content-highlights-soldier-goes-missing-after-going-for-a-swim-in-karamana-river)