---
title: "ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം; അഞ്ച് പ്രതികൾ റിമാൻഡിൽ"
english_title: "Content Highlights:- ED Officials Car Attack Case Five Accused InRemand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362349/content-highlights-ed-officials-car-attack-case-five-accused-inremand"
published_at: "2026-05-28T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18133a2a47a_ED_Officials_Car_Attack.jpg"
keywords: ["Latest News", "Attack", "Raid", "Enforcement Directorate", "Remand"]
---

# ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം; അഞ്ച് പ്രതികൾ റിമാൻഡിൽ

> **Lead Summary:** തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകരായ അഞ്ച് പ്രതികൾ റിമാൻഡിൽ. മറ്റ് നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉൾപ്പടെ ചുമത്തിയടുത്ത കേസിൽ ഒൻപത് പ്രതികൾ പിടിയിലായത്.

## Article Content

തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകരായ അഞ്ച് പ്രതികൾ റിമാൻഡിൽ. മറ്റ് നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉൾപ്പടെ ചുമത്തിയടുത്ത കേസിൽ ഒൻപത് പ്രതികൾ പിടിയിലായത്.

അനിൽകുമാർ, കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതിൽ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം.

കൂടുതൽ പേർ ഉണ്ടോയെന്നു ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് മേധാവിയിൽ നിന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നേരിട്ടു വിശദീകരണം തേടിയിരുന്നു. പിണറായി വിജയന്റെ വീടിനു മുന്നിൽ സിപിഐഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടും മതിയായ സേനാംഗങ്ങളെ വിന്യസിക്കാതിരുന്നതും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്താതിരുന്നതും വീഴ്ച്ചയെന്നാണ് വിമർശനം.

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാറും ഗവർണറും വിശദീകരണം തേടിയിരുന്നു. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുന്നത് കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. പോലീസിൽ നടപ്പാക്കേണ്ട മാറ്റങ്ങളും ചർച്ച ആയെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തു തിരിച്ചെത്തിയാൽ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362349/content-highlights-ed-officials-car-attack-case-five-accused-inremand)