---
title: "തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവരിൽ കുട്ടികളും"
english_title: "Content Highlights:- Amusement Park Ride Accident In Thiruvananthapuram Several Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362331/content-highlights-amusement-park-ride-accident-in-thiruvananthapuram-several-injured"
published_at: "2026-05-28T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1807658b6bf_Amusement_Park_Ride_Accident.jpg"
keywords: ["Latest News", "Happyland Amusement Park", "Ride Accident", "Thiruvananthapuram"]
---

# തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവരിൽ കുട്ടികളും

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു.

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362331/content-highlights-amusement-park-ride-accident-in-thiruvananthapuram-several-injured)