---
title: "കണ്ണീരിൽ മുങ്ങി....! ബലി പെരുന്നാളിനായി പുതുവസ്ത്രം വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി അപകടം; മിനി ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം"
english_title: "Content Highlights:- Youth Dies After Being Hit By Mini Lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362300/content-highlights-youth-dies-after-being-hit-by-mini-lorry"
published_at: "2026-05-28T13:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17f0310a51c_Accident.jpg"
keywords: ["Latest News", "Accident", "Youth Dies", "Perinthalmanna"]
---

# കണ്ണീരിൽ മുങ്ങി....! ബലി പെരുന്നാളിനായി പുതുവസ്ത്രം വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി അപകടം; മിനി ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പെരിന്തൽമണ്ണ : ബലി പെരുന്നാളിന്റെ തലേനാൾ രാത്രി പുതുവസ്ത്രം വാങ്ങി മടങ്ങും വഴി മിനി ലോറി ഇടിച്ചു യുവാവ് മരിച്ചു. കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടിൽ മുനീറിന്റെ മകൻ നിഫാൽ ആണ് മരിച്ചത്. കൊപ്പം സെന്ററിൽ വച്ചായിരുന്നു അപകടം.

## Article Content

പെരിന്തൽമണ്ണ : ബലി പെരുന്നാളിന്റെ തലേനാൾ രാത്രി പുതുവസ്ത്രം വാങ്ങി മടങ്ങും വഴി മിനി ലോറി ഇടിച്ചു യുവാവ് മരിച്ചു. കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടിൽ മുനീറിന്റെ മകൻ നിഫാൽ ആണ് മരിച്ചത്. കൊപ്പം സെന്ററിൽ വച്ചായിരുന്നു അപകടം.

വളാഞ്ചേരി റോഡ് ഭാഗത്ത് നിന്ന് വന്ന മിനിലോറി നിഫാൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇജാസ് (18) നെ ഗുരുതര പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഹിറയാണ് മാതാവ്. രണ്ട് സഹോദരിമാരുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362300/content-highlights-youth-dies-after-being-hit-by-mini-lorry)