---
title: "'ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നു, സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി' - എം സ്വരാജ്"
english_title: "content highlights:- ED Raid, M Swaraj Congress leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362298/content-highlights-ed-raid-m-swaraj-congress-leaders"
published_at: "2026-05-28T12:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8e26e7e85e_m_swaraj.jpg"
keywords: []
---

# 'ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നു, സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി' - എം സ്വരാജ്

> **Lead Summary:** **കോഴിക്കോട് : **ബിജെപിക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നു .** **ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ടേന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു.

## Article Content

**കോഴിക്കോട് : **ബിജെപിക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നു .** **ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ടേന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു.

സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി. അവരിൽ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. ഇ ഡി എന്നും സി ബി ഐ എന്നും കേട്ടാൽ കുനിഞ്ഞ ശിരസുമായി ബി ജെ പി ഓഫീസിലേക്ക് വരുന്ന കോൺഗ്രസ് നേതാക്കളെ മാത്രമേ നരേന്ദ്ര മോദി കണ്ടിട്ടുളളു. അവസാന ശ്വാസം വരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്നോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിൽക്കുന്ന നേതാവിൻ്റെ വീട് ഇ ഡി എന്തുകൊണ്ട് റെയ്ഡ് ചെയ്തില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. രാഹുൽ ഗാന്ധി സംഘപരിവാറിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോൾ ഇന്ത്യ ഹെറാൾഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായി. ഇ ഡി വേട്ടയെ ജനങ്ങളെ അണി നിരത്തി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362298/content-highlights-ed-raid-m-swaraj-congress-leaders)