---
title: "പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേ? - എളമരം കരീം"
english_title: "content highlights:-ED raid, Pinarayi Vijayan, Elamaram Kareem"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362277/content-highlights-ed-raid-pinarayi-vijayan-elamaram-kareem"
published_at: "2026-05-28T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd437e44da_elamanam_kareem.jpg"
keywords: ["ED raid", "Pinarayi Vijayan", "Elamaram Kareem", "Kannur", "CPIM", "LDF"]
---

# പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേ? - എളമരം കരീം

> **Lead Summary:** **കോഴിക്കോട് : **പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേ? ** **ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം. ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കോഴിക്കോട് : **പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേ? ** **ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം. ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ദില്ലിയിൽ പ്രതിഷേധം ഉണ്ടായില്ലേ? സംസ്ഥാനത്തെ ഇന്റലിജിൻസ് സംവിധാനം പരാജയമാണ്. പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ഇ ഡി ഉദ്യോഗസ്ഥരെ മർദ്ദിക്കണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ല. വാഹനം തകർക്കപ്പെട്ടത് യാദൃശ്ചിക സംഭവമാണ്. അങ്ങനെ ഒരു ആക്രമണം സി പി ഐ എം മുൻകൂട്ടി തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനിച്ചിരുന്നെങ്കിൽ ബാക്കി സ്ഥലങ്ങളിലും ആക്രമണം ഉണ്ടായേനെ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നടക്കുന്ന നിയമനടപടി സി പി ഐ എം തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനിടെയുണ്ടായ അക്രമ സംഭവങ്ങൾ സ്വാഭാവികമായ പ്രതിഷേധം മാത്രമാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. ഇത്രയും പ്രതിഷേധമുണ്ടായപ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഇ ഡി ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായില്ല. പൊലീസിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ഓഫീസ് റെയ്‌ഡ്‌ ചെയ്യാൻ പൊലീസ് ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യാറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ നിയമപരമായി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362277/content-highlights-ed-raid-pinarayi-vijayan-elamaram-kareem)