---
title: "നഴ്സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനി കാറപകടത്തിൽ മരിച്ചു"
english_title: "Content Highlights:-Nursing Student Who Returned Home With Father After Completing Her Studies Dies In Car Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362276/content-highlights-nursing-student-who-returned-home-with-father-after-completing-her-studies-dies-in-car-accident"
published_at: "2026-05-28T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17d82c5e47e_Nursing_Student_Death.jpg"
keywords: ["Latest News", "Car Accident", "Nursing Student", "Death"]
---

# നഴ്സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനി കാറപകടത്തിൽ മരിച്ചു

> **Lead Summary:** വരവൂർ (തൃശൂർ): മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു പിതാവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനി അപകടത്തിൽ മരിച്ചു. മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് മരിച്ചത്.

## Article Content

വരവൂർ (തൃശൂർ): മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു പിതാവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനി അപകടത്തിൽ മരിച്ചു. മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് മരിച്ചത്.

മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കേ‍ാളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

കേ‍ാളജിൽ നിന്ന് പിതാവിനെ‍ാപ്പം കാറിൽ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റെ‍ാരു കാർ ഇടിക്കുകയായിരുന്നു.

പിതാവ് സുരേന്ദ്രനും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കേ‍ാളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയിലല്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ആര്യ. സംസ്കാരം പിന്നീട്. സഹേ‍ാദരൻ ആകാശ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362276/content-highlights-nursing-student-who-returned-home-with-father-after-completing-her-studies-dies-in-car-accident)