---
title: "സർവീസ് നടത്താൻ ബസുകളില്ല; കോട്ടയത്തെ പ്രധാന റൂട്ടുകളിൽ യുഡിഎഫിന്റെ സൗജന്യ കെഎസ്ആർടിസി യാത്ര പ്രതിസന്ധിയിൽ"
english_title: "content highlights:-KSRTC travel in crisis in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362249/content-highlights-ksrtc-travel-in-crisis-in-kottayam"
published_at: "2026-05-28T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd1e532e17_1.jpg"
keywords: ["Latest News", "Kottayam", "Ksrtc", "Free Travel"]
---

# സർവീസ് നടത്താൻ ബസുകളില്ല; കോട്ടയത്തെ പ്രധാന റൂട്ടുകളിൽ യുഡിഎഫിന്റെ സൗജന്യ കെഎസ്ആർടിസി യാത്ര പ്രതിസന്ധിയിൽ

> **Lead Summary:** **കോട്ടയം:[ **യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വലിയ പ്രതിസന്ധി നേരിടുന്നു. ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ നിലവിൽ കെഎസ്ആർടിസി സർവീസുകൾ തീരെയില്ല എന്നതും, ആവശ്യത്തിന് അധിക സർവീസ് നടത്താൻ ഡിപ്പോകളിൽ ബസുകളില്ലാത്തതുമാണ് പദ്ധതിയുടെ ഗുണം പൂർണ്ണമായി ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്.

## Article Content

**കോട്ടയം:[ **യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വലിയ പ്രതിസന്ധി നേരിടുന്നു. ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ നിലവിൽ കെഎസ്ആർടിസി സർവീസുകൾ തീരെയില്ല എന്നതും, ആവശ്യത്തിന് അധിക സർവീസ് നടത്താൻ ഡിപ്പോകളിൽ ബസുകളില്ലാത്തതുമാണ് പദ്ധതിയുടെ ഗുണം പൂർണ്ണമായി ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്.

നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ കൂടി നിരത്തിലിറക്കി സർവീസ് നടത്താൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ടെങ്കിലും, സ്വകാര്യ ബസുകൾ പോലുമില്ലാത്ത ഗ്രാമീണ മേഖലകളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാൻ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ വലിയ സമ്മർദമുണ്ട്.

പ്രതിദിനം 332 ബസുകളിലായി 1.40 ലക്ഷത്തോളം യാത്രക്കാരാണ് ജില്ലയിൽ കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. ഇതിൽ 45 ശതമാനവും സ്ത്രീകളാണ്. എന്നാൽ ജില്ലയിലെ സർവീസുകളിൽ വെറും 20 ശതമാനം മാത്രമാണ് സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഓർഡിനറി ബസുകൾ.

ബാക്കിയുള്ള ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾക്ക് നിശ്ചിത സ്റ്റോപ്പുകൾ മാത്രമേ ഉള്ളൂ എന്നത് ഗ്രാമീണ യാത്രക്കാർക്ക് തിരിച്ചടിയാവുകയാണ്. സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ കുമരകം റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ വേണമെന്ന ആവശ്യവുമായി നാട്ടുകാരായ വനിതാ കൂട്ടായ്മകൾ രംഗത്തെത്തിയിട്ടുണ്ട്.

കോണത്താറ്റ് പാലം പൊളിക്കുന്നതിന് മുൻപ് 23 സർവീസുകൾ ഉണ്ടായിരുന്ന കോട്ടയം-കുമരകം റൂട്ടിൽ ഇപ്പോൾ വെറും 4 ബസുകൾ മാത്രമാണ് മണിക്കൂറുകളുടെ ഇടവേളയിൽ സർവീസ് നടത്തുന്നത്.

ഈ റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മ മന്ത്രി സി.പി. ജോണിന് നിവേദനം നൽകാൻ ഒരുങ്ങുകയാണ്. അതേസമയം, കെഎസ്ആർടിസിയിലെ സൌജന്യ യാത്ര തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസുടമകൾ.

ജില്ലയിലാകെ തൊണ്ണൂറോളം തൊഴിലാളികളും കുടുംബങ്ങളും ആശ്രയിക്കുന്ന ഒൻപതുനൂറോളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഈ മേഖലയെ സംരക്ഷിക്കുന്നതിനായി ഡീസൽ തീരുവ കുറയ്ക്കുക, റോഡ് ടാക്സ് ഒഴിവാക്കുക, സർക്കാരിൽ നിന്ന് സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 50 ശതമാനമായി ഉയർത്തുക എന്നീ നാല് പ്രധാന ആവശ്യങ്ങൾ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362249/content-highlights-ksrtc-travel-in-crisis-in-kottayam)