---
title: "തങ്ങൾ ഭീതി പരത്തിയ തെരുവുകളിലൂടെ ഇനി തലകുനിച്ച് നടക്കാം; ബംഗാൾ പോലീസിന്റെ വ്യത്യസ്തമായ 'ശിക്ഷാ രീതി'"
english_title: "Content Highlights:-  Now we can walk the streets where we have spread terror with our heads bowed; Bengal Police's unique 'punishment method'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362248/content-highlights-now-we-can-walk-the-streets-where-we-have-spread-terror-with-our-heads-bowed-bengal-polices-unique-punishment-method"
published_at: "2026-05-28T09:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17c0086e7bb_BengalPolice.jpg"
keywords: ["Latest News", "Bengal Police", "Law And Order", "Police Action", "Criminal Parade"]
---

# തങ്ങൾ ഭീതി പരത്തിയ തെരുവുകളിലൂടെ ഇനി തലകുനിച്ച് നടക്കാം; ബംഗാൾ പോലീസിന്റെ വ്യത്യസ്തമായ 'ശിക്ഷാ രീതി'

> **Lead Summary:** **കൊൽക്കത്ത: ** ബംഗാളിൽ കുറ്റവാളികൾക്കെതിരെ വ്യത്യസ്തമായ നടപടിയുമായി പോലീസ് രംഗത്ത്. കുറ്റവാളികളിൽ ഭയം ജനിപ്പിക്കുന്നതിനും പോലീസിൽ പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത വളർത്തുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

## Article Content

**കൊൽക്കത്ത: ** ബംഗാളിൽ കുറ്റവാളികൾക്കെതിരെ വ്യത്യസ്തമായ നടപടിയുമായി പോലീസ് രംഗത്ത്. കുറ്റവാളികളിൽ ഭയം ജനിപ്പിക്കുന്നതിനും പോലീസിൽ പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത വളർത്തുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

മെയ് നാലിന് ബംഗാളിൽ ഭരണം മാറിയതുമുതൽ അറസ്റ്റിലാകുന്ന എല്ലാ കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം അവർ ഭീതി പരത്തിയിരുന്ന അതേ പ്രദേശങ്ങളിലൂടെ പൊലീസ് കൊണ്ടുപോകുന്നുണ്ട്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാൾ പൊലീസ് പിടികൂടുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി നോർത്ത്, സൗത്ത്, സെൻട്രൽ ഹൗറയിലെ തെരുവുകളിലൂടെ നടത്തിക്കുകയാണ്.

നോർത്ത് ഹൗറയിൽ, ആ പ്രദേശത്തെ കുപ്രസിദ്ധ 'ഡോൺ' എന്ന് വിളിക്കപ്പെടുന്ന ആകാശ് സിംഗിനെ തല മുണ്ഡനം ചെയ്ത്, സ്ലീവ്ലെസ് വെസ്റ്റ് മാത്രം ധരിപ്പിച്ച് പൊലീസ് തെരുവിലൂടെ നടത്തിച്ചു. ഈ മാസം തുടക്കത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362248/content-highlights-now-we-can-walk-the-streets-where-we-have-spread-terror-with-our-heads-bowed-bengal-polices-unique-punishment-method)