---
title: "സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; പ്രതി പിടിയില്‍"
english_title: "Content Highlights:- Woman met on social media threatened and sexually assaulted; Suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362244/content-highlights-woman-met-on-social-media-threatened-and-sexually-assaulted-suspect-arrested"
published_at: "2026-05-28T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17bdc1d53c9_arested_.jpg"
keywords: ["Latest News", "Blackmail Case", "Social Media Crime", "Share Chat Case", "Kerala Police Arrest"]
---

# സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; പ്രതി പിടിയില്‍

> **Lead Summary:** തൃശൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി വലിയക്കുന്ന് സ്വദേശി ചോലയിൽ വീട്ടിൽ മുഹമ്മദ് റിഹാസ് ആണ് പിടിയിലായത്.

## Article Content

തൃശൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി വലിയക്കുന്ന് സ്വദേശി ചോലയിൽ വീട്ടിൽ മുഹമ്മദ് റിഹാസ് ആണ് പിടിയിലായത്.

ഷെയർ ചാറ്റിലൂടെയാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് യുവതിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

2025 മെയിലാണ് കേസിനാസ്പദമായ സംഭവം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മലപ്പുറം വളാഞ്ചേരിക്കടുത്ത് കൂട്ടിക്കലത്താണിയില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിയ്യൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ എം മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എ വി സജീവ്, സിപിഒ പൊലീസ് ഓഫീസർമാരായ ടി എസ് മനോജ്, എ ഭദ്രൻ, നിഷി എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362244/content-highlights-woman-met-on-social-media-threatened-and-sexually-assaulted-suspect-arrested)