---
title: "കോംഗോയിൽ നിന്നെത്തിയ വ്യവസായിക്ക് എബോള ലക്ഷണങ്ങൾ; ഗുജറാത്തിൽ അതീവ ജാഗ്രത"
english_title: "content highlights:- Businessman returning from Congo shows Ebola symptoms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362238/content-highlights-businessman-returning-from-congo-shows-ebola-symptoms"
published_at: "2026-05-28T09:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ec85118dbe_sdgdefg.jpg"
keywords: ["Latest News", "Ebola", "Symptoms", "Gujarat"]
---

# കോംഗോയിൽ നിന്നെത്തിയ വ്യവസായിക്ക് എബോള ലക്ഷണങ്ങൾ; ഗുജറാത്തിൽ അതീവ ജാഗ്രത

> **Lead Summary:** **അഹമ്മദാബാദ്: [**[ ]ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ മുപ്പത്തിയേഴുകാരനായ വ്യവസായിയെ എബോള രോഗലക്ഷണങ്ങളോടെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**അഹമ്മദാബാദ്: [**[ ]ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ മുപ്പത്തിയേഴുകാരനായ വ്യവസായിയെ എബോള രോഗലക്ഷണങ്ങളോടെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്ത് ദിവസം മുമ്പ് മുംബൈയിലെത്തിയ ഇദ്ദേഹം ബിസിനസ് ആവശ്യങ്ങൾക്കായി വഡോദര, സിൽവാസ എന്നീ നഗരങ്ങളും സന്ദർശിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസമായി കടുത്ത പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഇവിടെ വെച്ചാണ് രോഗി കോംഗോയിൽ നിന്നുമാണ് എത്തിയതെന്ന വിവരം അധികൃതർ അറിയുന്നത്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ അടിയന്തരമായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ പ്രത്യേക എബോള വാർഡിലേക്ക് മാറ്റുകയായിരുന്നു.

രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ മൂന്ന് പേരെക്കൂടി നിലവിൽ ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞ് ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരെ എസ്.വി.പി ആശുപത്രിയിലാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്.

വ്യവസായിയുടെ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാൻ 24 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കും.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്തിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കങ്ങളെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതായും വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക വാർഡുകൾ സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362238/content-highlights-businessman-returning-from-congo-shows-ebola-symptoms)