---
title: "'ആ​ഘോ​ഷ​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ത്മീ​യ വെ​ളി​ച്ചം സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ മാ​ന​വി​ക​ത​യി​ലേ​ക്ക് ന​യി​ക്ക​ട്ടെ'; ബലിപെരുന്നാൾ ആശംസ നേർന്ന്​ മുഖ്യമ​ന്ത്രി"
english_title: "content highlights:-  Chief Minister vdsatheesan extends greetings on Eid-ul-Adha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362231/content-highlights-chief-minister-vdsatheesan-extends-greetings-on-eid-ul-adha"
published_at: "2026-05-28T08:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17b1fdede96_VD.jpg"
keywords: []
---

# 'ആ​ഘോ​ഷ​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ത്മീ​യ വെ​ളി​ച്ചം സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ മാ​ന​വി​ക​ത​യി​ലേ​ക്ക് ന​യി​ക്ക​ട്ടെ'; ബലിപെരുന്നാൾ ആശംസ നേർന്ന്​ മുഖ്യമ​ന്ത്രി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: ** ത്യാ​ഗ​ത്തി​ന്റെ​യും ആ​ത്മ​സ​മ​ര്‍പ്പ​ണ​ത്തി​ന്റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ബ​ലി​പെ​രു​ന്നാ​ളെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. ബ​ലി പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ മൂ​ല്യം ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും പ്ര​സ​രി​പ്പി​ക്കാ​നാ​ക​ണം.

## Article Content

**തി​രു​വ​ന​ന്ത​പു​രം: ** ത്യാ​ഗ​ത്തി​ന്റെ​യും ആ​ത്മ​സ​മ​ര്‍പ്പ​ണ​ത്തി​ന്റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ബ​ലി​പെ​രു​ന്നാ​ളെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. ബ​ലി പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ മൂ​ല്യം ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും പ്ര​സ​രി​പ്പി​ക്കാ​നാ​ക​ണം.

ആ​ഘോ​ഷ​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ത്മീ​യ വെ​ളി​ച്ചം സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ മാ​ന​വി​ക​ത​യി​ലേ​ക്ക് ന​യി​ക്ക​ട്ടെ. പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നും ത​ള​രാ​തെ ജീ​വി​ത​യാ​ത്ര​യി​ൽ ക​രു​ത്ത് ന​ൽ​കു​ന്ന​താ​ക​ണം ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാ​മെ​ന്നും അ​ദ്ദേ​ഹം ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

അതേസമയം എ​ത്ര വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ നേ​രി​ട്ടാ​ലും വി​ശ്വാ​സം മു​റു​കെ പി​ടി​ച്ചും നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചും ജീ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ത്യ​ന്തി​ക വി​ജ​യ​മു​ണ്ടെ​ന്ന പ്ര​തീ​ക്ഷ​യു​ടെ സ​ന്ദേ​ശ​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന​തെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ.

ഏ​ത് ദു​ർ​ബ​ല നി​മി​ഷ​ത്തി​ലും ഉ​ന്മേ​ഷം നേ​ടാ​നും ധൈ​ര്യം സം​ഭ​രി​ക്കാ​നും പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്യാ​നും ഇ​ബ്‌​റാ​ഹിം ന​ബി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ജീ​വി​ത പാ​ഠ​ങ്ങ​ൾ മ​നു​ഷ്യ​ർ മാ​തൃ​ക​യാ​ക്ക​ണം. ഒ​രു​മ​യും സാ​ഹോ​ദ​ര്യ​വും ഉ​ദാ​ര​ത​യും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​രാ​ധ​ന​ക​ളാ​ണ് പെ​രു​ന്നാ​ളി​ന്റെ സ​വി​ശേ​ഷ​ത.

ഹ​ജ്ജും ബ​ലി​ക​ർ​മ​വും പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​വു​മെ​ല്ലാം ഈ ​മൂ​ല്യ​ങ്ങ​ൾ വി​ളം​ബ​രം ചെ​യ്യു​ന്നു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ലോ​ക​ത്തെ​യാ​കെ പ​ല​വി​ധ​ത്തി​ൽ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ക്കി​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചും ദുഃ​ഖി​ത​രെ ആ​ശ്വ​സി​പ്പി​ച്ചും പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളെ അ​ർ​ഥ​വ​ത്താ​ക്ക​ണ​മെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362231/content-highlights-chief-minister-vdsatheesan-extends-greetings-on-eid-ul-adha)