---
title: "'മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാവട്ടെ'; ബക്രീദ് ആശംസയുമായി പിണറായി വിജയൻ"
english_title: "Content Highlights:-Pinarayi Vijayan Extends Bakrid Greetings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362202/content-highlights-pinarayi-vijayan-extends-bakrid-greetings"
published_at: "2026-05-27T21:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c222c662737_cm_.jpg"
keywords: ["Latest News", "Bakrid", "Pinarayi Vijayan", "CPM", "Kerala"]
---

# 'മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാവട്ടെ'; ബക്രീദ് ആശംസയുമായി പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകളുമായി സിപിഎം പൊളിറ്റ്ബ്യൂറോ അം​ഗം പിണറായി വിജയൻ. മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെ എന്ന് പിണറായി വിജയൻ ആശംസിച്ചു.

## Article Content

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകളുമായി സിപിഎം പൊളിറ്റ്ബ്യൂറോ അം​ഗം പിണറായി വിജയൻ. മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെ എന്ന് പിണറായി വിജയൻ ആശംസിച്ചു.

വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്തി, സമാധാനവും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാം എന്നും ആശംസ സന്ദേശത്തിൽ പറഞ്ഞു.

**ആശംസയുടെ പൂർണരൂപം**

***ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നത്. സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവെക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്നു.***

***​ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ. ജാതിമത ഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെ. വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്തി, സമാധാനവും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാം.***

***​ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സ്നേഹം നിറഞ്ഞ ബക്രീദ് ആശംസകൾ!***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362202/content-highlights-pinarayi-vijayan-extends-bakrid-greetings)