---
title: "കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ"
english_title: "Content Highlights:-Minor Abuse Arrest Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362197/content-highlights-minor-abuse-arrest-kozhikode"
published_at: "2026-05-27T20:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a170600f14a5_Kozhikode_Arrest.jpg"
keywords: ["Latest News", "Minor Abuse", "Arrest", "Kozhikode", "POCSO"]
---

# കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ

> **Lead Summary:** കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23) ആണ് അറസ്റ്റിലായത്.

## Article Content

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ പ്രതി, മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് സബ് ഇൻസ്പെക്ടർ ബിജു പ്രണവം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രൂപേഷ്, നിജിലേഷ്, സിവിൽ പൊലീസ് ഓഫിസർ ലജിഷ, ലാമിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362197/content-highlights-minor-abuse-arrest-kozhikode)