---
title: "'ഇഡിക്കെതിരെ നടന്നത് ആസൂത്രിതമായ ഗൂഢാലോചന, എത്ര ഉന്നതനായാലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല'- രമേശ് ചെന്നിത്തല"
english_title: "Content Highlights:-Home Minister Ramesh Chennithala Against CPIM Thiruvananthapuram Was A Planned Conspiracy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362188/content-highlights-home-minister-ramesh-chennithala-against-cpim-thiruvananthapuram-was-a-planned-conspiracy"
published_at: "2026-05-27T19:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16f76e824f8_ramesh_chennithala.jpg"
keywords: ["Latest News", "Home Minister", "Ramesh Chennithala", "CPIM", "Enforcement Directorate", "Thiruvananthapuram"]
---

# 'ഇഡിക്കെതിരെ നടന്നത് ആസൂത്രിതമായ ഗൂഢാലോചന, എത്ര ഉന്നതനായാലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല'- രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം: ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

## Article Content

തിരുവനന്തപുരം: ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. പൊലീസിൽ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നു.

നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ട്. നിയമവാഴ്ച തകർക്കാൻ രണ്ട് ദിവസമായി നീക്കം നടക്കുന്നുണ്ട്. എത്ര ഉന്നതൻ എങ്കിലും നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ല.

പൊലീസ് അങ്ങോട്ടേക്ക് കയറി ആക്രമിക്കില്ല. മറ്റ് രണ്ടിടങ്ങളിൽ ആക്രമണം ഉണ്ടായില്ലല്ലോ എന്നും അക്രമകാരികൾ എവിടെ പോയി ഒളിച്ചാലും വിടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362188/content-highlights-home-minister-ramesh-chennithala-against-cpim-thiruvananthapuram-was-a-planned-conspiracy)