---
title: "കാപ്പി കുടിച്ചാൽ ഉന്മേഷം മാത്രമല്ല, ചർമ്മത്തിന് തിളക്കവും; അറിയാം കാപ്പിയുടെ സൗന്ദര്യ ഗുണങ്ങൾ"
english_title: "Content Highlights:- Drinking coffee not only refreshes you but also makes your skin glow; Know the beauty benefits of coffee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362175/drinking-coffee-not-only-refreshes-you-but-also-makes-your-skin-glow-know-the-beauty-benefits-of-coffee"
published_at: "2026-05-27T17:06:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16d8a075adb_benefits_of_coffee.jpg"
keywords: ["Health", "Skin Care", "Coffee Face Pack", "Coffee Scrub", "Health Tips"]
---

# കാപ്പി കുടിച്ചാൽ ഉന്മേഷം മാത്രമല്ല, ചർമ്മത്തിന് തിളക്കവും; അറിയാം കാപ്പിയുടെ സൗന്ദര്യ ഗുണങ്ങൾ

> **Lead Summary:** അതിരാവിലെ തന്നെ ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ കാപ്പി കുടിക്കുന്നത് സഹായിക്കും. എന്നാൽ, കാപ്പി നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണപ്രദമാണെന്ന കാര്യം പലരും അറിയാതെ പോകുന്നു.

## Article Content

അതിരാവിലെ തന്നെ ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ കാപ്പി കുടിക്കുന്നത് സഹായിക്കും. എന്നാൽ, കാപ്പി നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണപ്രദമാണെന്ന കാര്യം പലരും അറിയാതെ പോകുന്നു.

കാപ്പിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ആരോഗ്യമുള്ള ചർമ്മത്തിന് ഏറെ സഹായകരമാണ്. കണ്ണിന് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ മാറാനും മുഖക്കുരു ഇല്ലാതാക്കാനും ചർമ്മസംരക്ഷണ ദിനചര്യയിൽ കാപ്പി ഉൾപ്പെടുത്തുന്നത് മികച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കണ്ണിലെ കറുപ്പ് മാറാൻ

കണ്ണിനു താഴെയുള്ള നിറവ്യത്യാസം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുകൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി, ഒരു ടീസ്പൂൺ തേൻ, കുറച്ച് തുള്ളി വിറ്റാമിൻ ഇ ഓയിൽ എന്നിവ യോജിപ്പിച്ച് കണ്ണുകൾക്ക് താഴെ പുരട്ടുക. 15 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ല ഫലം നൽകും.

ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ

ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നതിനായും കാപ്പി ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തെ കൂടുതൽ ബലമുള്ളതാക്കാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കും.

മുഖക്കുരു തടയാൻ

ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ക്ലോറോജെനിക് ആസിഡ് (CGA) കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ കാപ്പി ഉപയോഗിക്കുന്നത് ബാക്ടീരിയകൾ മൂലമുണ്ടാകുന്ന മുഖക്കുരുവിനെതിരായ പോരാട്ടത്തിൽ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ ബ്രൗൺ ഷുഗറും മൂന്ന് ടേബിൾസ്പൂൺ കോഫി പൗഡറും യോജിപ്പിക്കുക. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കട്ടിയുള്ള ഒരു സ്‌ക്രബ് തയ്യാറാക്കാം. ഈ സ്‌ക്രബ് മുഖത്ത് പുരട്ടി പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ചുളിവുകളും ചുവപ്പും മാറാൻ

ചർമ്മത്തിൽ നേരിട്ട് കോഫി മാസ്ക് പുരട്ടുന്നത് മുഖത്തെ നേർത്ത വരകളും ചുവപ്പും കുറയ്ക്കാൻ സഹായിക്കും. കാപ്പിയും കൊക്കോ പൗഡറും ഒരേ അളവിലെടുത്ത് പാലിൽ മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് തുള്ളി തേനും നാരങ്ങാനീരും ചേർത്ത ശേഷം മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362175/drinking-coffee-not-only-refreshes-you-but-also-makes-your-skin-glow-know-the-beauty-benefits-of-coffee)