---
title: "ചോറുണ്ണാൻ വേറെയൊന്നും വേണ്ട; നാവിലൂറും രുചിയിൽ നാടൻ മീൻ പീര"
english_title: " Content highlight:- No need for anything else to eat rice; Local fish stew with a variety of flavors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362160/content-highlight-no-need-for-anything-else-to-eat-rice-local-fish-stew-with-a-variety-of-flavors"
published_at: "2026-05-27T16:14:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cb5ba9b1b_TEYRT.jpg"
keywords: ["COOKERY", "FISH RECIPY", "NADAN  FOOD ITEMS"]
---

# ചോറുണ്ണാൻ വേറെയൊന്നും വേണ്ട; നാവിലൂറും രുചിയിൽ നാടൻ മീൻ പീര

> **Lead Summary:** **[**ഊണുണ്ണാൻ ഒപ്പമൊരു തുള്ളി ചാറില്ലെങ്കിലും ചോറു പാത്രം കാലിയാക്കാൻ ഈയൊരു ഒറ്റ വിഭവം മാത്രം മതി! കാന്താരി മുളകിന്റെ എരിവും കുടംപുളിയുടെ പുളിയും നാളികേരത്തിന്റെ മധുരവും ഒത്തുചേരുന്ന നല്ല നാടൻ മീൻ പീര തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

**[**ഊണുണ്ണാൻ ഒപ്പമൊരു തുള്ളി ചാറില്ലെങ്കിലും ചോറു പാത്രം കാലിയാക്കാൻ ഈയൊരു ഒറ്റ വിഭവം മാത്രം മതി! കാന്താരി മുളകിന്റെ എരിവും കുടംപുളിയുടെ പുളിയും നാളികേരത്തിന്റെ മധുരവും ഒത്തുചേരുന്ന നല്ല നാടൻ മീൻ പീര തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ചെറിയ മീൻ (നത്തോലി/ചൂട): 250 ഗ്രാം

തേങ്ങ ചിരകിയത്: 1 കപ്പ്കാന്താരി മുളക് (അല്ലെങ്കിൽ പച്ചമുളക്): 8-10 എണ്ണം (എരിവിനനുസരിച്ച്)

ചുമന്നുള്ളി: 6-8 എണ്ണം

ഇഞ്ചി: ഒരു ചെറിയ കഷണം

വെളുത്തുള്ളി: 3 അല്ലി

മഞ്ഞൾപ്പൊടി:കാൽ  ടീസ്പൂൺ

കുടംപുളി: 2-3 കഷണം (കുതിർത്തത്)

കറിവേപ്പില: 2 തണ്ട്

ളിച്ചെണ്ണ: 2 ടേബിൾ സ്പൂൺ

ഉപ്പ്: ആവിശ്യത്തിന്

വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി വെള്ളം കളയാൻ വെക്കുക.  ഒരു മിക്സിയുടെ ജാറിലേക്ക് ചിരകിയ തേങ്ങ, കാന്താരി മുളക്, ചുമന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇത് വെള്ളം ചേർക്കാതെ ഒന്നു ചതച്ചെടുക്കുക (അരഞ്ഞു പോകരുത്, ചെറുതായി ഒന്നു ചതഞ്ഞാൽ മാത്രം മതി).

 ഒരു മൺചട്ടിയിലേക്ക് (അല്ലെങ്കിൽ പാത്രത്തിലേക്ക്) വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ, ചതച്ചുവെച്ച തേങ്ങാക്കൂട്ട്, കുതിർത്തു വെച്ച കുടംപുളി (ആവശ്യത്തിന് പുളി വെള്ളത്തോടൊപ്പം), ആവശ്യത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി മയത്തിൽ തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് ഏകദേശം കാൽ കപ്പ് വെള്ളം മാത്രം ഒഴിച്ച് പാത്രം അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കാൻ വെക്കുക.

മീൻ നന്നായി വെന്ത്, അതിലെ വെള്ളമെല്ലാം പൂർണ്ണമായും വറ്റി ഉണങ്ങുന്നത് വരെ (പീര പരുവമാകുന്നത് വരെ) വേവിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് പാത്രം കൈക്കലങ്ങൾ ഉപയോഗിച്ച് ചുറ്റിച്ചു കൊടുക്കാം (തവിയിട്ട് ഇളക്കിയാൽ മീൻ പൊടിഞ്ഞുപോകും).  വെള്ളം മുഴുവൻ വറ്റിയ ശേഷം തീ ഓഫ് ചെയ്യാം. ഇതിന് മുകളിലേക്ക് ബാക്കിയുള്ള കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴുക്കി കൊടുക്കുക. ചട്ടി അല്പസമയം അടച്ചുവെക്കുക. നല്ല നാടൻ മീൻ പീര റെഡി! ചൂടുചോറിനൊപ്പം ഇത് കഴിക്കാൻ അതീവ രുചികരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362160/content-highlight-no-need-for-anything-else-to-eat-rice-local-fish-stew-with-a-variety-of-flavors)