---
title: "പി എം കിസാൻ 6000 രൂപ മുടങ്ങിയേക്കും;ഈ  നിബന്ധങ്ങൾ  പാലിച്ചില്ലെങ്കിൽ !"
english_title: "Content Highlights:- PM-Kisan annual financial assistance might get discontinued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362155/content-highlights-pm-kisan-annual-financial-assistance-might-get-discontinued"
published_at: "2026-05-27T15:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c6e397c1e_pm_kisan.jpg"
keywords: ["National", "Kisan Updates 2026", "Farmers Registry", "PM Kisan"]
---

# പി എം കിസാൻ 6000 രൂപ മുടങ്ങിയേക്കും;ഈ  നിബന്ധങ്ങൾ  പാലിച്ചില്ലെങ്കിൽ !

> **Lead Summary:** **[**[ ]പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി എം -കിസാൻ) വഴി ലഭിക്കുന്ന പ്രതിവർഷ ധനസഹായമായ 6000 രൂപ കർഷകർക്ക് തുടർന്നും തടസ്സമില്ലാതെ ലഭിക്കുന്നതിന് പുതിയ അഗ്രിസ്റ്റാക്ക് കർഷക ഐഡി കേന്ദ്ര സർക്കാർ നിർബന്ധമാക്കി.

## Article Content

**[**[ ]പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി എം -കിസാൻ) വഴി ലഭിക്കുന്ന പ്രതിവർഷ ധനസഹായമായ 6000 രൂപ കർഷകർക്ക് തുടർന്നും തടസ്സമില്ലാതെ ലഭിക്കുന്നതിന് പുതിയ അഗ്രിസ്റ്റാക്ക് കർഷക ഐഡി കേന്ദ്ര സർക്കാർ നിർബന്ധമാക്കി.

വ്യാജ അക്കൗണ്ടുകൾ ഒഴിവാക്കാൻ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതി 2026 മെയ് 30 ന് മുൻപായി കർഷകർ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആദ്യഘട്ട സമയപരിധി കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ച സാഹചര്യത്തിൽ, കേരളത്തിലെ കർഷകരും 'കേരള ഫാർമർ രജിസ്ട്രി' പോർട്ടൽ വഴി എത്രയും വേഗം ഈ നടപടി പൂർത്തിയാക്കേണ്ടതാണ്.

ഈ കർഷക ഐഡി സ്വന്തമാക്കാൻ അക്ഷയ/ (സി എസ് സി) കേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ കർഷകർ തങ്ങളുടെ ആധാർ കാർഡ് (മൊബൈലുമായി ലിങ്ക് ചെയ്തത്), റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, കൃഷിഭൂമിയുടെ ഏറ്റവും പുതിയ നികുതി രസീത് അല്ലെങ്കിൽ ആധാരം എന്നിവ കയ്യിൽ കരുതേണ്ടതാണ്. പണം അക്കൗണ്ടിൽ നേരിട്ടെത്താൻ ഇ-കെവൈസി , ലാൻഡ് സീഡിംഗ് , ആധാർ ബാങ്ക് ലിങ്കിംഗ് എന്നിവയും നിർബന്ധമാണ്.

അതേസമയം, ഉയർന്ന പെൻഷൻവാങ്ങുന്നവർ, സർക്കാർ ജീവനക്കാർ, ആദായനികുതി അടയ്ക്കുന്നവർ, പ്രൊഫഷണലുകൾ എന്നിവർക്കും ഒരേ റേഷൻ കാർഡിൽ നിന്ന് ഒന്നിലധികം പേർ അപേക്ഷിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കർഷകർക്ക് തങ്ങളുടെ നിലവിലെ യോഗ്യതാ സ്റ്റാറ്റസ് pmkisan.gov.in എന്ന വെബ്‌സൈറ്റിലെ: known Your Status' വഴി പരിശോധിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362155/content-highlights-pm-kisan-annual-financial-assistance-might-get-discontinued)