---
title: "നാലുമണി ചായയ്ക്ക് കറുമുറെ കഴിക്കാൻ ക്രിസ്പി ചിക്കൻ കട്ലറ്റ്; എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "content highlights:- How to prepare chicken cutlets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362152/content-highlights-how-to-prepare-chicken-cutlets"
published_at: "2026-05-27T15:50:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c5c4b2290_23.jpg"
keywords: ["Latest News", "Cookery", "Chicken cutlet"]
---

# നാലുമണി ചായയ്ക്ക് കറുമുറെ കഴിക്കാൻ ക്രിസ്പി ചിക്കൻ കട്ലറ്റ്; എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** രുചികരവും മൊരിഞ്ഞതുമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു പലഹാരമാണിത്.

## Article Content

രുചികരവും മൊരിഞ്ഞതുമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു പലഹാരമാണിത്.

**ആവശ്യമായ സാധനങ്ങൾ**

***ചിക്കൻ വേവിക്കാൻ***

*ബോൺലെസ്സ് ചിക്കൻ (എല്ലില്ലാത്തത്) – 250 ഗ്രാം*

*മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ*

*കുരുമുളകുപൊടി – 1/2 ടീസ്പൂൺ*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ*

*ഉപ്പ് – ആവശ്യത്തിന് *

***മസാലയ്ക്ക്***

*ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്) – 2 എണ്ണം (വലുത് )*

*സവാള (പൊടിയായി അരിഞ്ഞത്) – 1 വലുത്*

*ഇഞ്ചി (പൊടിയായി അരിഞ്ഞത്) – 1 കഷ്ണം*

*വെളുത്തുള്ളി (പൊടിയായി അരിഞ്ഞത്) – 4 അല്ലി*

*പച്ചമുളക് (പൊടിയായി അരിഞ്ഞത്) – 2 , 3 എണ്ണം*

*മല്ലിയില, കറിവേപ്പില (പൊടിയായി അരിഞ്ഞത്) – ആവശ്യത്തിന് *

*മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ*

*മുളകുപൊടി – 1/2 ടീസ്പൂൺ*

*ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ*

*കുരുമുളകുപൊടി – 1/2 ടീസ്പൂൺ*

*എണ്ണ – മസാല വഴറ്റാനും വറുക്കാനും ആവശ്യത്തിന് *

***കോട്ടിംഗിന്***

*മുട്ട – 1 അല്ലെങ്കിൽ 2 എണ്ണം (അടിച്ചെടുത്തത്)*

*ബ്രെഡ് ക്രംസ് (റൊട്ടിപ്പൊടി) – ആവശ്യത്തിന് *

**തയ്യാറാക്കുന്ന വിധം**

ചിക്കൻ തയ്യാറാക്കൽആദ്യം കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക.

വെള്ളം പൂർണ്ണമായും വറ്റിച്ച ശേഷം ചിക്കൻ ചൂടാറാൻ വെയ്ക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയിലിട്ട് ജസ്റ്റ് ഒന്ന് കറക്കി (Shred ചെയ്ത്) എടുക്കുകയോ കൈകൊണ്ട് ചെറുതായി പിച്ചി എടുക്കുകയോ ചെയ്യുക.

മസാല തയ്യാറാക്കൽഒരു പാനിൽ അല്പം എണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. nഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റുക (സവാള ബ്രൗൺ നിറമാകേണ്ടതില്ല, സോഫ്റ്റ് ആയാൽ മതി).സവാള വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ ഒരു മിനിറ്റ് വഴറ്റുക.

ഇതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. മസാല ചിക്കനിലേക്ക് നന്നായി പിടിച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റി വെക്കുക. കട്ലറ്റ് മിശ്രിതം തയ്യാറാക്കൽവേവിച്ച് നന്നായി ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മല്ലിയിലയും ഈ ചിക്കൻ മസാലയിലേക്ക് ചേർക്കുക.

കൈകൊണ്ട് ഇവയെല്ലാം കൂടി നന്നായി കുഴച്ചെടുക്കുക. ഉപ്പ് കുറവാണെങ്കിൽ ഈ സമയത്ത് അല്പം കൂടി ചേർക്കാവുന്നതാണ്. ഷേപ്പ് ചെയ്യൽകുഴച്ചു വെച്ചിരിക്കുന്ന മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകളാക്കി എടുത്ത് കയ്യിൽ വെച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ (ഓവൽ, റൗണ്ട് അല്ലെങ്കിൽ ഹാർട്ട് ഷേപ്പ്) കട്ലറ്റുകൾ തട്ടിയെടുക്കുക.

വറുത്തെടുക്കൽതയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ കട്ലറ്റും ആദ്യം അടിച്ചുവെച്ച മുട്ടയുടെ വെള്ളയിൽ (അല്ലെങ്കിൽ മുഴുവൻ മുട്ടയിലും) മുക്കുക, അതിനുശേഷം ബ്രെഡ് ക്രംസിൽ (റൊട്ടിപ്പൊടിയിൽ) നന്നായി കോട്ട് ചെയ്തെടുക്കുക.

എല്ലാ വശങ്ങളിലും റൊട്ടിപ്പൊടി നന്നായി പിടിക്കണം.ഒരു പാനിൽ കട്ലറ്റ് വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക (Shallow fry ചെയ്യുകയോ deep fry ചെയ്യുകയോ ചെയ്യാം). എണ്ണ ചൂടാകുമ്പോൾ കട്ലറ്റുകൾ ഓരോന്നായി ഇട്ട് ഇടത്തരം തീയിൽ രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.

രുചികരവും ക്രിസ്പിയുമായ ചിക്കൻ കട്ലറ്റ് റെഡി! ഇത് ചൂടോടെ തക്കാളി സോസിനൊപ്പം (Tomato Ketchup) കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362152/content-highlights-how-to-prepare-chicken-cutlets)