---
title: "വാഷിംഗ്ടണിൽ കെമിക്കൽ ടാങ്ക് തകർന്ന് അപകടം; തൊഴിലാളികൾക്ക് പൊള്ളലേറ്റു, വൻ നാശനഷ്ടം"
english_title: "Content Highlights:-  Chemical tank collapses in Washington; workers suffer burns, extensive damage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362124/content-highlights-chemical-tank-collapses-in-washington-workers-suffer-burns-extensive-damage"
published_at: "2026-05-27T14:17:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16b064a635c_extensive_damage.jpg"
keywords: ["Latest News", "Washington", "Chemical Leak", "Factory Accident", "Chemical Spill"]
---

# വാഷിംഗ്ടണിൽ കെമിക്കൽ ടാങ്ക് തകർന്ന് അപകടം; തൊഴിലാളികൾക്ക് പൊള്ളലേറ്റു, വൻ നാശനഷ്ടം

> **Lead Summary:** **വാഷിം​ഗ്ടൺ: [** യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ലോംഗ്‌വ്യൂ സിറ്റിയിലെ പ്രമുഖ പാക്കേജിംഗ് കമ്പനിയായ 'നിപ്പോൺ ഡൈനൊവേവ്' പ്ലാന്റിൽ കെമിക്കൽ ടാങ്ക് തകർന്ന് വൻ അപകടം. അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പത്തിലധികം തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

## Article Content

**വാഷിം​ഗ്ടൺ: [** യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ലോംഗ്‌വ്യൂ സിറ്റിയിലെ പ്രമുഖ പാക്കേജിംഗ് കമ്പനിയായ 'നിപ്പോൺ ഡൈനൊവേവ്' പ്ലാന്റിൽ കെമിക്കൽ ടാങ്ക് തകർന്ന് വൻ അപകടം. അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പത്തിലധികം തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

ഏ​ക​ദേ​ശം 80,000 ഗാ​ല​ൻ ശേ​ഷി​യു​ള്ള ടാ​ങ്കി​ൽ അ​പ​ക​ട​സ​മ​യ​ത്ത് 60 ശ​ത​മാ​ന​ത്തോ​ളം രാ​സ​ലാ​യ​നി ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഈ ​രാ​സ​ദ്രാ​വ​കം പ്ലാ​ന്‍റി​ലു​ട​നീ​ളം പ​ട​രു​ക​യാ​യി​രു​ന്നു.ടാ​ങ്ക് ത​ക​രാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും, നി​ല​വി​ൽ ഫാ​ക്ട​റി​ക്ക് പു​റ​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് രാ​സ​വ​സ്തു​ക്ക​ൾ പ​ട​രാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മ​റ്റ് ആ​രോ​ഗ്യ​ഭീ​ഷ​ണി​ക​ൾ ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362124/content-highlights-chemical-tank-collapses-in-washington-workers-suffer-burns-extensive-damage)