---
title: "പ്രതിഷേധക്കൂവലുകൾക്കിടെ പരിശോധന പൂർത്തിയായി; പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ നിന്ന്  ഇ.ഡി മടങ്ങി"
english_title: "Content highlight:- ED inspection of Pinarayi Vijayan's house in Kannur completed; CPM workers shout slogans as officials enter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362119/content-highlight-ed-inspection-of-pinarayi-vijayans-house-in-kannur-completed-cpm-workers-shout-slogans-as-officials-enter"
published_at: "2026-05-27T14:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16ac519eb0d_ED.jpg"
keywords: ["LATEST NEWS", "Pinarayi Vijayan", "ED inspection", "CPM", "KANNUR", "RIYAS"]
---

# പ്രതിഷേധക്കൂവലുകൾക്കിടെ പരിശോധന പൂർത്തിയായി; പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ നിന്ന്  ഇ.ഡി മടങ്ങി

> **Lead Summary:** കണ്ണൂർ:**[ ** മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ്യോ​ഗസ്ഥർ പുറത്തെത്തുകയായിരുന്നു.

## Article Content

കണ്ണൂർ:**[ ** മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ്യോ​ഗസ്ഥർ പുറത്തെത്തുകയായിരുന്നു.

പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനയ്ക്കൊടുവിൽ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്നും ഒരു രേഖയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോ​ഗസ്ഥർ എഴുതി നൽക്കുകയും യാതൊരുവിധ നിർണ്ണായക രേഖകളും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ ഔദ്യോഗികമായി വ്യക്തമാക്കി.

ഇന്ന് പുലർച്ചെ ആറ് മണിയോടെ കേന്ദ്ര സുരക്ഷാ സേനയുടെ (സി.ഐ.എസ്.എഫ്) കനത്ത കാവലിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പിണറായിലെ വസതിയിൽ പരിശോധനയ്‌ക്കെത്തിയത്. തിരുവനന്തപുരത്തെ വാടക വസതിയിലും ഇതേസമയം തന്നെ റെയ്ഡ് ആരംഭിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽ പിണറായി വിജയന്റെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. ഡിജിറ്റൽ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെയുള്ളവ പരിശോധിച്ചതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362119/content-highlight-ed-inspection-of-pinarayi-vijayans-house-in-kannur-completed-cpm-workers-shout-slogans-as-officials-enter)