---
title: " നിലവിളക്കിന് ഫുൾ സപ്പോർട്ട് ...!  'നാടിന്റെ പാരമ്പര്യം പിന്തുടർന്നു': പേരാമ്പ്രയിൽ  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ഫാത്തിമ തഹിലിയയെ അഭിനന്ദിച്ച് കെ.പി ശശികല"
english_title: "KP Sasikala congratulates Fathima Tahilia for lighting the lamp and inaugurating the event"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362101/kp-sasikala-congratulates-fathima-tahilia-for-lighting-the-lamp-and-inaugurating-the-event"
published_at: "2026-05-27T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a169a62e2f58_fathima.jpg"
keywords: ["KP Sasikala", "Fathima Tahilia", "Inaugurating", "Perambra"]
---

#  നിലവിളക്കിന് ഫുൾ സപ്പോർട്ട് ...!  'നാടിന്റെ പാരമ്പര്യം പിന്തുടർന്നു': പേരാമ്പ്രയിൽ  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ഫാത്തിമ തഹിലിയയെ അഭിനന്ദിച്ച് കെ.പി ശശികല

> **Lead Summary:** **കോഴിക്കോട്: ** നാടിന്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ . നിലവിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയയുടെ നടപടിയെ പ്രശംസിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. തഹിലിയയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് ശശികല പിന്തുണയുമായി രംഗത്തെത്തിയത്.

## Article Content

**കോഴിക്കോട്: ** നാടിന്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ . നിലവിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയയുടെ നടപടിയെ പ്രശംസിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. തഹിലിയയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് ശശികല പിന്തുണയുമായി രംഗത്തെത്തിയത്.

പേരാമ്പ്രയിലെ ഒരു ഹോട്ടൽ ഉദ്ഘാടന ചടങ്ങിലാണ് കഴിഞ്ഞ ദിവസം ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തിയത്. 'നാടിന്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ' എന്നാണ് ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ പങ്കുവെച്ച് ശശികല കുറിച്ചത്.

കേരള രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഔദ്യോഗിക ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പലപ്പോഴായി ഉയർന്നുവന്നിട്ടുണ്ട്.

നിലവിളക്ക് കൊളുത്തൽ ദീപാരാധനയുടെ ഭാഗമാണെന്നും അതിനാൽ കലർപ്പില്ലാത്ത ഏക ദൈവ സങ്കൽപം പിന്തുടരുന്ന മുസ്‌ലിംകൾക്ക് അതിൻ്റെ ഭാഗമാകാൻ കഴിയില്ലെന്നുമാണ് പ്രബലമായ ഒരു പക്ഷത്തിൻ്റെ നിലപാട്. തഹിലിയയുടെ നടപടിയെ പരോക്ഷമായി വിമർശിച്ച് എസ്.വൈ എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362101/kp-sasikala-congratulates-fathima-tahilia-for-lighting-the-lamp-and-inaugurating-the-event)