---
title: "കരുത്തുറ്റ ബാറ്ററിയും എഐ ഫീച്ചറുകളുമായി എച്ച്എംഡി വൈബ് 2 5ജി വിപണിയിൽ; വില 9,499 രൂപ മുതൽ"
english_title: "Content highlight:- HMD Vibe 2 5G launched with AI features"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362096/content-highlight-hmd-vibe-2-5g-launched-with-ai-features"
published_at: "2026-05-27T12:37:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1699a318194_DGFFG.jpg"
keywords: ["LATEST NEWS", "HMD Vibe 2 5G", "AI features", "INDIA"]
---

# കരുത്തുറ്റ ബാറ്ററിയും എഐ ഫീച്ചറുകളുമായി എച്ച്എംഡി വൈബ് 2 5ജി വിപണിയിൽ; വില 9,499 രൂപ മുതൽ

> **Lead Summary:** ന്യൂഡൽഹി: **[** പ്രമുഖ മൊബൈൽ നിർമാതാക്കളായ എച്ച്എംഡി ഇന്ത്യൻ വിപണിയിൽ പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 'എച്ച്എംഡി വൈബ് 2 5ജി' എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത്. എഐ ഫീച്ചറുകളുടെ പിന്തുണയോടെ എത്തുന്ന ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 9,499 രൂപയിലാണ്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴി മെയ് 26 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു.

## Article Content

ന്യൂഡൽഹി: **[** പ്രമുഖ മൊബൈൽ നിർമാതാക്കളായ എച്ച്എംഡി ഇന്ത്യൻ വിപണിയിൽ പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 'എച്ച്എംഡി വൈബ് 2 5ജി' എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത്. എഐ ഫീച്ചറുകളുടെ പിന്തുണയോടെ എത്തുന്ന ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 9,499 രൂപയിലാണ്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴി മെയ് 26 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്റെ പ്രവർത്തനം. മികച്ച പെർഫോമൻസും ആകർഷകമായ ഡിസൈനും ഒത്തുചേരുന്ന ഹാൻഡ്‌സെറ്റാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 18 വാട്സ് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ചിന്റെ  കരുത്തുറ്റ ബാറ്ററി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ ഡ്യുവൽ എഐ ക്യാമറയും, സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. കോസ്മിക് ലാവൻഡർ, നോർഡിക് ബ്ലൂ, പീച്ച് പിങ്ക് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362096/content-highlight-hmd-vibe-2-5g-launched-with-ai-features)