---
title: "ഇ.ഡി റെയ്ഡിൽ വൻ പരിഹാസം ...! ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ ...: കയ്യിൽ പത്രവും ചുവന്ന കപ്പുമായി രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് "
english_title: "Content Highlights:- rahulmamkootathil mocks ED raid  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362050/content-highlights-rahulmamkootathil-mocks-ed-raid"
published_at: "2026-05-27T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a167a00db818_rahul.jpg"
keywords: ["Rahulmamkootathil", "ED raid", "Pinarayivijayan"]
---

# ഇ.ഡി റെയ്ഡിൽ വൻ പരിഹാസം ...! ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ ...: കയ്യിൽ പത്രവും ചുവന്ന കപ്പുമായി രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

> **Lead Summary:** **തിരുവനന്തപുരം: **പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസവുമായി മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ എന്നാണ് രാഹുലിന്റെ പരിഹാസം. കയ്യിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം. രൂക്ഷമായ വിമർശനമാണ് രാഹുലിന്റെ പരിഹാസം നേരിടുന്നത്.

## Article Content

**തിരുവനന്തപുരം: **പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസവുമായി മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ എന്നാണ് രാഹുലിന്റെ പരിഹാസം. കയ്യിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം. രൂക്ഷമായ വിമർശനമാണ് രാഹുലിന്റെ പരിഹാസം നേരിടുന്നത്.

പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

അതേസമയം ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362050/content-highlights-rahulmamkootathil-mocks-ed-raid)