---
title: "'മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും,  വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്'; പരിഹസിച്ച് ബിനീഷ് കോടിയേരി"
english_title: " Content Highlights:- 'ED raid'; Bineesh kodiyeri mocks BJP and Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362040/content-highlights-ed-raid-bineeshkodiyeri-mocks-bjp-and-congress-new-"
published_at: "2026-05-27T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1671c93ce1f_bineesh_kodiyeri.jpg"
keywords: ["ED raid", "Bineeshkodiyeri", "BJP", "Congress", "Pinarayivijayan"]
---

# 'മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും,  വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്'; പരിഹസിച്ച് ബിനീഷ് കോടിയേരി

> **Lead Summary:** **തിരുവനന്തപുരം: **പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിനീഷ് കോടിയേരി.മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ് എന്നാണ് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

## Article Content

**തിരുവനന്തപുരം: **പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിനീഷ് കോടിയേരി.മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ് എന്നാണ് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

പിണറായിടെ വിട്ടിൽ റെയ്‌ഡ്‌ നടത്തിയിട്ട് ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും. വല്ല കോൺഗ്രസുകാരന്‍റെയും വീട്ടിൽ പോയി റെയ്‌ഡ്‌ നടത്തിയാൽ, ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടുമെന്നും ബിനീഷ് പരിഹസിച്ചു.

അതേസമയം റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇഡി സംഘ പരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആണ്. സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുകയാണെന്നും നിയമപരമായും രാഷ്ട്രീയമായും എതിർത്തു തോൽപ്പിക്കുമെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കണ്ണൂരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. കേന്ദ്ര സർക്കാർ തെമ്മാടികളെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ പ്രവർത്തകരെ പിടിച്ചു മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362040/content-highlights-ed-raid-bineeshkodiyeri-mocks-bjp-and-congress-new-)