---
title: "യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്‌ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ"
english_title: " Content Highlights:-  Young Man Arrested For Editing Young Woman Picture And Circulating It As A Nude Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361999/content-highlights-young-man-arrested-for-editing-young-woman-picture-and-circulating-it-as-a-nude-video"
published_at: "2026-05-27T06:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1642a2ead4f_ARREST.jpg"
keywords: ["Latest News", "Arrest", "Video Circulating", "Ernakulam", "Police Case"]
---

# യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്‌ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

> **Lead Summary:** കൊച്ചി: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിലായി. മുവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശിയായ കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജുവിനെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

കൊച്ചി: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിലായി. മുവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശിയായ കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജുവിനെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുവാറ്റുപുഴയിൽ താമസിക്കുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്‌ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എസ്ഐ മാരായ എം വി ദിലീപ് കുമാർ , എൻ എസ് റോയ്, എസ് ശ്രീനാഥ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജറീഷ് സി എ ,സന്ദീപ് ബാബു ,സന്ദീപ് പ്രഭാകർ , ബഷീറ എസ് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361999/content-highlights-young-man-arrested-for-editing-young-woman-picture-and-circulating-it-as-a-nude-video)