---
title: "പ്ലസ് ടു കഴിഞ്ഞവർക്ക് സുവർണ്ണാവസരം; കോഴിക്കോട് ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ, അപേക്ഷ ക്ഷണിച്ചു"
english_title: " Content Highlights:-  Food Production Diploma, applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361959/content-highlights-food-production-diploma-applications-invited"
published_at: "2026-05-26T17:30:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a158b8731b01_apply.jpg"
keywords: []
---

# പ്ലസ് ടു കഴിഞ്ഞവർക്ക് സുവർണ്ണാവസരം; കോഴിക്കോട് ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ, അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** **ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ആരംഭിക്കുന്ന ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

** **ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ആരംഭിക്കുന്ന ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷം കോളേജില്‍ പഠനവും ആറു മാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവുമായിരിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ജൂണ്‍ 22 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2385861, 9037098455.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361959/content-highlights-food-production-diploma-applications-invited)