---
title: "അഭയകിരണം പദ്ധതി: അശരണരെ സംരക്ഷിക്കുന്നവർക്ക് ധനസഹായം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി"
english_title: "Content Highlights:- Abhaya Kiranam Project: Applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361958/content-highlights-abhaya-kiranam-project-applications-invited"
published_at: "2026-05-26T17:25:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a158a741e8da_aply.jpg"
keywords: ["Abhaya Kiranam Project", "Applications invited"]
---

# അഭയകിരണം പദ്ധതി: അശരണരെ സംരക്ഷിക്കുന്നവർക്ക് ധനസഹായം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

> **Lead Summary:** ** **അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന വ്യക്തി/ബന്ധുവിന് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍ പെടുന്നവരോ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരോ ആകണം.

## Article Content

** **അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന വ്യക്തി/ബന്ധുവിന് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍ പെടുന്നവരോ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരോ ആകണം.

സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ സര്‍വീസ് പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരോ പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവരോ ആവരുത്. ഭിന്നശേഷിക്കാരായ മക്കള്‍ ഉള്ളവരെ പദ്ധതിയിലേക്ക് പരിഗണിക്കും.

അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിത-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരാവരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361958/content-highlights-abhaya-kiranam-project-applications-invited)