---
title: "പരാതിക്കാരിയും സാക്ഷികളും കൂറുമാറി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു"
english_title: "Content Highlights:- Complainant and witnesses turn traitor; Court acquits Eldhose Kunnappilly in rape case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361954/content-highlights-complainant-and-witnesses-turn-traitor-court-acquits-eldhose-kunnappilly-in-rape-case"
published_at: "2026-05-26T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1584c4ac28d_rape_case.jpg"
keywords: ["Latest News", "Eldhose Kunnappilly", "Rape Case", "Court Verdict"]
---

# പരാതിക്കാരിയും സാക്ഷികളും കൂറുമാറി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

> **Lead Summary:** തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയുടേതാണ് നടപടി. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയതിന് പിന്നാലെയാണ് കോടതി വിധി. കേസിൽ ഇന്നലെയായിരുന്നു അതിജീവിതയുടെ നിർണായക മൊഴിമാറ്റം.

## Article Content

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയുടേതാണ് നടപടി. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയതിന് പിന്നാലെയാണ് കോടതി വിധി. കേസിൽ ഇന്നലെയായിരുന്നു അതിജീവിതയുടെ നിർണായക മൊഴിമാറ്റം.

ഒന്നാം സാക്ഷി കൂടിയായ അതിജീവിതയെ വിസ്തരിക്കുമ്പോഴായിരുന്നു ഇത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയിരുന്നു. കോവളത്ത് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു എൽദോസിനെതിരായ കേസ്.

ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിനയായിരുന്നു. കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് എൽദോസിന്റെ സ്ഥാനാർഥിത്വം നിഷേധിക്കുകയായിരുന്നു. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361954/content-highlights-complainant-and-witnesses-turn-traitor-court-acquits-eldhose-kunnappilly-in-rape-case)