---
title: "സ്വർണ്ണത്തിനും പണത്തിനും വേണ്ടി പീഡനം; ഡൽഹിയിൽ 25-കാരി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു"
english_title: "Content Highlights:-Tortured for gold and money; 25-year-old woman jumps to death from fourth floor in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361950/content-highlights-tortured-for-gold-and-money-25-year-old-woman-jumps-to-death-from-fourth-floor-in-delhi"
published_at: "2026-05-26T16:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1581c65e11a_suicide_case.jpg"
keywords: ["Latest News", "Delhi", "Dowry Harassment", "Suicide Case Delhi"]
---

# സ്വർണ്ണത്തിനും പണത്തിനും വേണ്ടി പീഡനം; ഡൽഹിയിൽ 25-കാരി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു

> **Lead Summary:** ന്യൂഡൽഹി:വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ 25 കാരി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ കുടുംബം സ്ത്രീധന പീഡന പരാതിയുമായി രംഗത്തെത്തി.

## Article Content

ന്യൂഡൽഹി:വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ 25 കാരി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ കുടുംബം സ്ത്രീധന പീഡന പരാതിയുമായി രംഗത്തെത്തി.

മൂന്ന് മാസം മുൻപാണ് യുവതിയുടെ വിവാഹം നടക്കുന്നത്. എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതോടെ ഭർത്താവും കുടുംബാംഗങ്ങളും സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് കുടുംബം മൊഴി നൽകി. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെത്തുടർന്ന് യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ചയാണ് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361950/content-highlights-tortured-for-gold-and-money-25-year-old-woman-jumps-to-death-from-fourth-floor-in-delhi)