---
title: "ജനങ്ങളെ പിഴിഞ്ഞു വീണ്ടും ഇന്ധനവില വർദ്ധനവ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി കൂടിയേക്കും"
english_title: "Content Highlights:-Oil companies set to hike fuel prices again; Petrol and diesel may increase by up to Rs 2"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361941/content-highlights-oil-companies-set-to-hike-fuel-prices-again-petrol-and-diesel-may-increase-by-up-to-rs-2"
published_at: "2026-05-26T16:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06770721a14_petrol.jpg"
keywords: ["latest news", "Petrol", "Prices"]
---

# ജനങ്ങളെ പിഴിഞ്ഞു വീണ്ടും ഇന്ധനവില വർദ്ധനവ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി കൂടിയേക്കും

> **Lead Summary:** ദില്ലി: **[**രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് തവണയായി 8 രൂപ കൂട്ടിയെങ്കിലും, ആകെ വർദ്ധനവ് 10 രൂപയിൽ എത്തിക്കും വിധം ഒരു തവണ കൂടി വില കൂട്ടിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

## Article Content

ദില്ലി: **[**രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് തവണയായി 8 രൂപ കൂട്ടിയെങ്കിലും, ആകെ വർദ്ധനവ് 10 രൂപയിൽ എത്തിക്കും വിധം ഒരു തവണ കൂടി വില കൂട്ടിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ സിഎൻജി വിലയും വീണ്ടും വർദ്ധിപ്പിച്ചു. ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ നിരക്ക് 83.09 രൂപയായി. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മാത്രം സിഎൻജിക്ക് 7 രൂപയാണ് വർദ്ധിച്ചത്.

തുടർച്ചയായ വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി യുവജന സംഘടനകൾ തെരുവിലിറങ്ങി.  കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു.  കാസർകോട് നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ തള്ളിക്കൊണ്ടായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. തൃശൂർ പാറമേക്കാവ് ജംഗ്ഷനിൽ നിന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് പാചകവാതക സിലിണ്ടറുകളുമേന്തിയും ഓട്ടോറിക്ഷയും ബൈക്കുകളും തള്ളിക്കൊണ്ടുമാണ് ഡിവൈഎഫ്ഐ പ്രകടനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361941/content-highlights-oil-companies-set-to-hike-fuel-prices-again-petrol-and-diesel-may-increase-by-up-to-rs-2)