---
title: "വെറും 25 പന്തിൽ സെഞ്ചുറിയടിച്ച് വൈഭവ് സൂര്യവംശി; ലക്ഷ്യം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കൽ"
english_title: "content highlights:- Vaibhav Suryavanshi hits century in just 25 balls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361903/content-highlights-vaibhav-suryavanshi-hits-century-in-just-25-balls"
published_at: "2026-05-26T14:28:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15613269d04_19.jpg"
keywords: ["Latest News", "Vaibhav Suryavanshi", "Century"]
---

# വെറും 25 പന്തിൽ സെഞ്ചുറിയടിച്ച് വൈഭവ് സൂര്യവംശി; ലക്ഷ്യം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കൽ

> **Lead Summary:** **മുംബൈ: [** ഇന്ത്യൻ ക്രിക്കറ്റിലെ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി വെറും 25 പന്തിൽ സെഞ്ചുറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സന്റെ ജനപ്രിയ യൂട്യൂബ് ഷോയുടെ ഭാഗമായി നടത്തിയ പ്രത്യേക ചലഞ്ചിലാണ് ഈ അവിശ്വസനീയ പ്രകടനം.

## Article Content

**മുംബൈ: [** ഇന്ത്യൻ ക്രിക്കറ്റിലെ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി വെറും 25 പന്തിൽ സെഞ്ചുറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സന്റെ ജനപ്രിയ യൂട്യൂബ് ഷോയുടെ ഭാഗമായി നടത്തിയ പ്രത്യേക ചലഞ്ചിലാണ് ഈ അവിശ്വസനീയ പ്രകടനം.

50 പന്തിൽ 100 റൺസ് തികയ്ക്കുക എന്നതായിരുന്നു പീറ്റേഴ്‌സൺ നൽകിയ വെല്ലുവിളിയെങ്കിലും, അതിന്റെ പകുതി പന്തുകളിൽ തന്നെ വൈഭവ് ലക്ഷ്യം കാണുകയായിരുന്നു. ഈ അപൂർവ്വ നേട്ടത്തോടെ പീറ്റേഴ്‌സന്റെ ഷോയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും സൂര്യവംശി സ്വന്തമാക്കി.

നിലവിൽ 22 പന്തിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ പേരിലാണ് ഈ റെക്കോർഡുള്ളത്. വെറും മൂന്ന് പന്തിന്റെ വ്യത്യാസത്തിലാണ് വൈഭവിന് അയ്യരുടെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ പോയത്.

ആഗോള ക്രിക്കറ്റിലെ വമ്പൻ താരങ്ങളായ നിക്കോളാസ് പുരൻ (28 പന്ത്), എ ബി ഡിവില്ലിയേഴ്‌സ് (30 പന്ത്) എന്നിവരെക്കാൾ വേഗത്തിലാണ് സൂര്യവംശി ഈ ചലഞ്ചിൽ സെഞ്ചുറി പൂർത്തിയാക്കിയത്.

രാജസ്ഥാൻ റോയൽസിൽ വൈഭവിന്റെ സഹതാരമായ യശസ്വി ജയ്സ്വാളിന് ഇതേ നേട്ടത്തിലെത്താൻ 47 പന്തുകൾ വേണ്ടി വന്നിരുന്നു. ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിന് യോഗ്യത നേടിയതിന് പിന്നാലെയാണ് പീറ്റേഴ്‌സൻ ഈ പ്രത്യേക വീഡിയോ തന്റെ ചാനലിലൂടെ പുറത്തുവിട്ടത്.

ട്വന്റി-20 ക്രിക്കറ്റിൽ മുൻ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ഐപിഎല്ലിൽ കുറിച്ച റെക്കോഡ് സ്‌കോർ തകർക്കുകയാണ് തന്റെ വലിയ സ്വപ്നമെന്ന് വൈഭവ് ഷോയിൽ മനസ്സ് തുറന്നു.

\ഒരു മത്സരത്തിൽ 20 ഓവറും പൂർണ്ണമായി ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചാൽ ടി20-യിൽ താൻ തീർച്ചയായും ഇരട്ട സെഞ്ചുറി നേടുമെന്നും ആത്മവിശ്വാസത്തോടെ ഈ യുവതാരം പീറ്റേഴ്‌സനോട് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361903/content-highlights-vaibhav-suryavanshi-hits-century-in-just-25-balls)