---
title: "കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം"
english_title: "CONTENT HIGHLIGHTS:- Potential for 1.5-meter-high black sea phenomenon along Kerala coast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361897/content-highlights-potential-for-15-meter-high-black-sea-phenomenon-along-kerala-coast"
published_at: "2026-05-26T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a155c897f003_sea.jpg"
keywords: ["Latest News", "Warning", "Alappuzha"]
---

# കേരളാ തീരത്ത് 1.5 മീറ്റർ ഉയരത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

> **Lead Summary:** **ആലപ്പുഴ: [ **കനത്ത മഴ തുടരുന്നതിനിടെ ആലപ്പുഴ അടക്കമുള്ള തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

## Article Content

**ആലപ്പുഴ: [ **കനത്ത മഴ തുടരുന്നതിനിടെ ആലപ്പുഴ അടക്കമുള്ള തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരങ്ങളിൽ 27-ാം തീയതി രാവിലെ 5:30 മുതൽ 28-ാം തീയതി രാത്രി 11:30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചുയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നിലവിലെ മോശം കാലാവസ്ഥയും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റും കണക്കിലെടുത്ത് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 27-ാം തീയതി വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ടെങ്കിലും തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത മൂന്ന് ദിവസത്തിനകം മാത്രമേ കേരളത്തിൽ പൂർണ്ണമായി എത്തിച്ചേരുകയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

നേരത്തെ ഇത് 27-ന് എത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും, ശ്രീലങ്കയുടെ മധ്യഭാഗത്തെത്തിയ മൺസൂൺ വടക്കോട്ട് മന്ദഗതിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ ബംഗാൾ ഉൾക്കടൽ മുതൽ തെക്കുകിഴക്കൻ അറബിക്കടൽ വരെ നിലനിൽക്കുന്ന ന്യൂനമർദപ്പാത്തിയുടെ സ്വാധീനത്താൽ കേരളത്തിലും മാഹിയിലും 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ആലപ്പുഴ ജില്ലയിൽ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ മഞ്ഞ (യെല്ലോ) അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കൻ-മധ്യ ജില്ലകളിൽ ഇപ്പോൾ തന്നെ കാലവർഷ പ്രതീതിയിലാണ് മഴ പെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361897/content-highlights-potential-for-15-meter-high-black-sea-phenomenon-along-kerala-coast)