---
title: "'സൗജന്യ പരിശീലനം' മണിചെയിനിൽ നിന്ന് ഓൺലൈൻ ട്രാപ്പിലേക്ക്; ട്രാക്ക് മാറ്റി തട്ടിപ്പുകാർ, കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിക്ക് നഷ്ടപ്പെട്ടത് 15.55 ലക്ഷം!"
english_title: "Content Highlights:-Kozhikode Orkattery native loses Rs 15.55 lakhs in online fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361894/content-highlights-kozhikode-orkattery-native-loses-rs-1555-lakhs-in-online-fraud"
published_at: "2026-05-26T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a155bbcc05b3_retert.jpg"
keywords: []
---

# 'സൗജന്യ പരിശീലനം' മണിചെയിനിൽ നിന്ന് ഓൺലൈൻ ട്രാപ്പിലേക്ക്; ട്രാക്ക് മാറ്റി തട്ടിപ്പുകാർ, കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിക്ക് നഷ്ടപ്പെട്ടത് 15.55 ലക്ഷം!

> **Lead Summary:** കോഴിക്കോട് :**[**നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് എപ്പോഴെങ്കിലും ഒരു അജ്ഞാത സന്ദേശം വന്നിട്ടുണ്ടോ? സൗജന്യമായി ഷെയർ മാർക്കറ്റ് പഠിപ്പിച്ചു തരാമെന്നോ, വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്നോ പറയുന്ന ലിങ്കുകൾ കണ്ടിട്ടുണ്ടോ? എങ്കിൽ ഓർക്കുക, നിങ്ങളെ ലക്ഷ്യമിടുന്നത് ഒരുപക്ഷേ നിങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ ചോർത്തിയെടുക്കാൻ കാത്തിരിക്കുന്ന വൻകിട സൈബർ മാഫിയകളെയാകാം.

## Article Content

കോഴിക്കോട് :**[**നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് എപ്പോഴെങ്കിലും ഒരു അജ്ഞാത സന്ദേശം വന്നിട്ടുണ്ടോ? സൗജന്യമായി ഷെയർ മാർക്കറ്റ് പഠിപ്പിച്ചു തരാമെന്നോ, വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്നോ പറയുന്ന ലിങ്കുകൾ കണ്ടിട്ടുണ്ടോ? എങ്കിൽ ഓർക്കുക, നിങ്ങളെ ലക്ഷ്യമിടുന്നത് ഒരുപക്ഷേ നിങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ ചോർത്തിയെടുക്കാൻ കാത്തിരിക്കുന്ന വൻകിട സൈബർ മാഫിയകളെയാകാം.

വടകരയ്ക്ക് അടുത്ത് ഓർക്കാട്ടേരി വട്ടോളി കുറ്റിക്കൂപ്പിൽ വീട്ടിൽ ബാബു രാജൻ എന്ന മധ്യവയസ്കന് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചതും ഇത് തന്നെയാണ് . ഒറ്റയടിക്ക് 15,55,000 രൂപയാണ് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ ഇദ്ദേഹത്തിന് നഷ്ടമായത്. വെറും ഒരു മാസത്തെ കാലയളവിലാണ് തട്ടിപ്പുകാർ ബാബു രാജനെ തങ്ങളുടെ വലയിലാക്കിയത്. ജനുവരി ആദ്യവാരത്തോടെയാണ് വാട്‌സ്ആപ്പ് വഴി തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ പണം ഒന്നും ആവശ്യപ്പെടാതെ, വളരെ മാന്യമായ രീതിയിൽ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിനെക്കുറിച്ച് ഇവർ 'സൗജന്യ പരിശീലനം' നൽകി. വിപണിയിലെ തന്ത്രങ്ങൾ പറഞ്ഞു കൊടുത്ത് ഇവർ വളരെ പെട്ടെന്ന് തന്നെ ബാബു രാജന്റെ വിശ്വാസം പിടിച്ചുപറ്റി.

തങ്ങൾ പറയുന്ന വഴിക്ക് ഇയാൾ വന്നു എന്ന് ഉറപ്പായതോടെയാണ് തട്ടിപ്പുകാർ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. 'SCSLPMA' എന്ന പേരുള്ള ഒരു ഓൺലൈൻ ട്രേഡിങ് ആപ്ലിക്കേഷൻ ഇവർ പരിചയപ്പെടുത്തി. ഈ ആപ്പ് വഴി നിക്ഷേപം നടത്തിയാൽ വിപണിയിലെ മറ്റെന്തിനേക്കാളും വലിയ ലാഭം കൊയ്യാമെന്നായിരുന്നു വാഗ്ദാനം.വിശ്വാസം തോന്നിയ ബാബു രാജൻ തട്ടിപ്പുകാർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പലതവണകളായി പണം അയച്ചു നൽകാൻ തുടങ്ങി.

'വിതച്ചത് ഒരുനാൾ കൊഴാണല്ലോ'... അങനെ ലാഭ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ കുഴിച്ച കുഴിൽ താൻ തന്നെ വീണു എന്ന് ബാബു രാജന് മനസ്സിലായത് .

പണം നൽകിയതിന് പിന്നാലെ പ്രതികൾ ഇദ്ദേഹത്തിന്റെ ട്രേഡിങ് സൈറ്റ് പൂർണ്ണമായി ബ്ലോക്ക് ചെയ്യുകയായിരുന്നു. നിമിഷ നേരം കൊണ്ട് തന്റെ പതിനഞ്ചര ലക്ഷത്തിലധികം രൂപയും തട്ടിപ്പുകാർ കൊണ്ടുപോയി എന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു.നിലവിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓർക്കുക ആരും നിങ്ങളെ കോടിശ്വരൻ ആകാൻ സഹായിക്കില്ല . ആദ്യമൊക്കെ വീടുകളിൽ വന്ന് മണി ചെയിൻ എന്നൊക്കെ പറഞ്ഞ ആളുകളെ ചേർക്കുന്ന പരിപാടിയായിരുന്നു .. ഇപ്പോൾ അവരും ട്രാക്ക് മാറ്റി പിടിച്ചു ടെക്നോളജി ആയി .തട്ടിപ്പിന്റെ പേരു മാറിയെന്നല്ലാതെ മണിട്രാപ്പും ഓൺലൈൻ ട്രാപ്പുമെല്ലാം ഒന്ന് തന്നെ ...സൂക്ഷിക്കുക ചെറിയ ലാഭത്തിന് വലിയ നഷ്ട്ടം വരുത്തരുത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361894/content-highlights-kozhikode-orkattery-native-loses-rs-1555-lakhs-in-online-fraud)