---
title: "ഹെൽമെറ്റ് വെച്ചാൽ മുടി കൊഴിയുമോ? ബൈക്ക് യാത്രക്കാർ അറിയേണ്ട ചില മുൻകരുതലുകൾ"
english_title: "Content Highlights:- Be careful not to lose your hair when wearing a helmet."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361892/content-highlights-be-careful-not-to-lose-your-hair-when-wearing-a-helmet"
published_at: "2026-05-26T13:57:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1559c47388e_HELMAT.jpg"
keywords: ["Helmet", "Hairlose"]
---

# ഹെൽമെറ്റ് വെച്ചാൽ മുടി കൊഴിയുമോ? ബൈക്ക് യാത്രക്കാർ അറിയേണ്ട ചില മുൻകരുതലുകൾ

> **Lead Summary:** **** റോഡിൽ എഐ ക്യാമറയോ പൊലീസിനെയോ കാണുമ്പോൾ മാത്രം ഹെൽമെറ്റ് എടുത്തു തലയിൽ വെക്കുന്നവരാണ് നമ്മളിൽ പലരും. പിഴയിൽ നിന്ന് രക്ഷപ്പെടാനല്ല, സ്വന്തം ജീവൻ കാക്കാനാണ് ഹെൽമെറ്റ് ധരിക്കേണ്ടതെന്ന് എല്ലാവർക്കുമറിയാമെങ്കിലും ഇതിനോട് മുഖം തിരിക്കാൻ ചിലർക്കെങ്കിലും മറ്റ് ചില കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഹെൽമെറ്റ് സ്ഥിരമായി വെച്ചാൽ മുടികൊഴിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്ക.

## Article Content

**** റോഡിൽ എഐ ക്യാമറയോ പൊലീസിനെയോ കാണുമ്പോൾ മാത്രം ഹെൽമെറ്റ് എടുത്തു തലയിൽ വെക്കുന്നവരാണ് നമ്മളിൽ പലരും. പിഴയിൽ നിന്ന് രക്ഷപ്പെടാനല്ല, സ്വന്തം ജീവൻ കാക്കാനാണ് ഹെൽമെറ്റ് ധരിക്കേണ്ടതെന്ന് എല്ലാവർക്കുമറിയാമെങ്കിലും ഇതിനോട് മുഖം തിരിക്കാൻ ചിലർക്കെങ്കിലും മറ്റ് ചില കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഹെൽമെറ്റ് സ്ഥിരമായി വെച്ചാൽ മുടികൊഴിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്ക.

ശരിക്കും ഹെൽമെറ്റും മുടികൊഴിച്ചിലും തമ്മിൽ ബന്ധമുണ്ടോ? ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ തലയോട്ടിയിലുണ്ടാകുന്ന വിയർപ്പും അമിതമായ അമർത്തലുമൊക്കെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ കൃത്യമായ ചില മുൻകരുതലുകൾ എടുത്താൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

നിങ്ങൾ ഇറുകിയ ഹെൽമെറ്റ് ആണ് ധരിക്കുന്നത് എങ്കിൽ ‘ട്രാക്ഷൻ അലോപ്പീസി’യ്ക്ക് കാരണമാകും. അതായത്, മുടിയുടെ വേരുകളിൽ നിരന്തരമുണ്ടാകുന്ന വലിച്ചിലും ഘർഷണവും മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ ആണ് ഇത്. ഹെൽമെറ്റ് തലയിൽ ഇറുകിയിരിക്കുമ്പോൾ ചില ഭാഗങ്ങളിൽ സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇത് മുടിയുടെ വേരുകളെ വല്ലാതെ ദുർബലപ്പെടുത്തുന്നു. കൂടാതെ ഹെൽമെറ്റിന്റെ ഉള്ളിൽ അടിഞ്ഞു കൂടുന്ന വിയർപ്പ്, ചൂട്, മുടിയിലെ എണ്ണ എന്നിവയൊക്കെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് ചില മുൻകരുതലുകളെടുക്കുന്നത് നല്ലതാണ്.

*ഹെൽമെറ്റ് ധരിക്കുന്നതിന് തലയിൽ ഒരു കോട്ടൺ ടൗവ്വൽ ധരിക്കുക. ഇത് വിയർപ്പ് ആഗീരണം ചെയ്യാൻ നല്ലതാണ്. മുടി വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കും.*

*ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.*

*തലയുടെ വലിപ്പം അനുസരിച്ചുള്ള ഹെൽമെറ്റ് വാങ്ങി ധരിക്കണം.*

*മുടി നനഞ്ഞിരിക്കുമ്പോൾ ഹെൽമെറ്റ് വെയ്ക്കുന്നത് നല്ലതല്ല.*

*മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കാൻ നോക്കണം*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361892/content-highlights-be-careful-not-to-lose-your-hair-when-wearing-a-helmet)