---
title: "മരണപ്പാച്ചിലിൽ സ്കൂട്ടർ നേർക്കുനേർ വന്നു...: സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു"
english_title: "Private bus swerves to avoid hitting scooter, crashes into it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361889/private-bus-swerves-to-avoid-hitting-scooter-crashes-into-it"
published_at: "2026-05-26T13:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1557efabc45_ACCIDENT.jpg"
keywords: ["Accident", "Private bus", "Scooter"]
---

# മരണപ്പാച്ചിലിൽ സ്കൂട്ടർ നേർക്കുനേർ വന്നു...: സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

> **Lead Summary:** **കൂത്താട്ടുകുളം: ** യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റു. കോഴിപ്പിള്ളി-മൂവാറ്റുപുഴ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.

## Article Content

**കൂത്താട്ടുകുളം: ** യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റു. കോഴിപ്പിള്ളി-മൂവാറ്റുപുഴ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.45ഓടെ കൂത്താട്ടുകുളം-മൂവാറ്റുപുഴ റോഡിൽ സർവിസ് നടത്തുന്ന മറിയം ബസ് കൂത്താട്ടുകുളം ഭാഗത്തേക്ക് വരുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ ബസിന് നേരെ എത്തുകയായിരുന്നു.

ബസ് വെട്ടിച്ചുമാറ്റിയതിനാൽ, ബസിന്റെ പിൻഭാഗത്തായാണ് സ്കൂട്ടർ ഇടിച്ചത്. സ്കൂട്ടറിന് മുകളിൽകൂടി ബസ് കയറി ഇറങ്ങിയെങ്കിലും സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബസ് പി.ഡബ്ല്യു.ഡിയുടെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ മറിഞ്ഞില്ല. സംരക്ഷണ ഭിത്തിയും സ്കൂൾ ഗ്രൗണ്ടിന്റെ മതിൽക്കെട്ടും തകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361889/private-bus-swerves-to-avoid-hitting-scooter-crashes-into-it)