---
title: "പെരുന്നാൾ ആഘോഷത്തിന് ആടുകളെ എത്തിച്ചതിനെച്ചൊല്ലി തർക്കം മൂത്തു; മുംബൈ മീര റോഡിൽ സംഘർഷം"
english_title: "Clashes on Mumbai's Mira Road over goats being brought for Eid celebrations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361880/Clashes-on-Mumbai's-Mira-Road-over-goats-being-brought-for-Eid-celebrations-NEW-"
published_at: "2026-05-26T13:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15546ca2f9b_GOAT.jpg"
keywords: ["Mumbai's Mira Road", "Eid celebrations", "goats", "Clashes"]
---

# പെരുന്നാൾ ആഘോഷത്തിന് ആടുകളെ എത്തിച്ചതിനെച്ചൊല്ലി തർക്കം മൂത്തു; മുംബൈ മീര റോഡിൽ സംഘർഷം

> **Lead Summary:** **മുംബൈ: ** ബലിപെരുന്നാളിനോടനുബന്ധിച്ച് റെസിഡൻഷ്യൽ കോംപ്ലക്സിൽ ബലിയാടുകളെ എത്തിച്ചതിനെച്ചൊല്ലി മുംബൈക്ക് സമീപം മീര റോഡിൽ വൻ സംഘർഷം. പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി മീര റോഡിലെ പൂനം എസ്റ്റേറ്റ് ക്ലസ്റ്റർ-1 സമുച്ചയത്തിന് പരിസത്തെ താൽക്കാലിക ഷെഡിൽ 25 ഓളം ആടുകളെ സൂക്ഷിച്ചതായി റിപ്പോർട്ട് വന്നു. ഇതിനെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

## Article Content

**മുംബൈ: ** ബലിപെരുന്നാളിനോടനുബന്ധിച്ച് റെസിഡൻഷ്യൽ കോംപ്ലക്സിൽ ബലിയാടുകളെ എത്തിച്ചതിനെച്ചൊല്ലി മുംബൈക്ക് സമീപം മീര റോഡിൽ വൻ സംഘർഷം. പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി മീര റോഡിലെ പൂനം എസ്റ്റേറ്റ് ക്ലസ്റ്റർ-1 സമുച്ചയത്തിന് പരിസത്തെ താൽക്കാലിക ഷെഡിൽ 25 ഓളം ആടുകളെ സൂക്ഷിച്ചതായി റിപ്പോർട്ട് വന്നു. ഇതിനെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

സൊസൈറ്റിയുടെ ഔദ്യോഗിക യോഗമോ താമസക്കാരുടെ എല്ലാവരുടെയും സമ്മതമോ ഇല്ലാതെയാണ് ആടുകളെ പാർപ്പിച്ച ഷെഡ് സ്ഥാപിച്ചതെന്നായിരുന്നു ആരോപണം. ഇതോടെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ ഒരു സംഘം ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പ്രാദേശിക ബി.ജെ.പി നേതാക്കളും മറ്റ് ഹിന്ദു സംഘടന അംഗങ്ങളും പൊലീസിൽ പരാതി നൽകി.

തുടർന്ന് കാശ്മിരാ പൊലീസും മുനിസിപ്പൽ അധികൃതരും എത്തി താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റിയതായും റിപ്പോർട്ടുണ്ട്. ഇതിനുശേഷവും ആടുകൾ സൊസൈറ്റിയുടെ പരിസരത്ത് തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം തർക്കം തുടർന്നു. ഇത് പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. വാദപ്രതിവാദങ്ങൾക്കിടയിൽ യുവാവിന് പരിക്കേറ്റു. ഒരു അജ്ഞാതൻ ഒരു യുവാവിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.

**
**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361880/Clashes-on-Mumbai's-Mira-Road-over-goats-being-brought-for-Eid-celebrations-NEW-)