---
title: "ഷോപ്പിംഗ് കഴിഞ്ഞ് ബാഗ് പിടിച്ച് കൈകുഴഞ്ഞോ? കൂടെ നടക്കാൻ 'അസിസ്റ്റന്റിനെ' വാടകയ്ക്ക് എടുക്കാം; ഈ ന്യൂജെൻ ബിസിനസ് സൂപ്പറാണ്!"
english_title: "Content Highlights:-You can now hire a personal assistant to help you with shopping"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361877/content-highlights-you-can-now-hire-a-personal-assistant-to-help-you-with-shopping"
published_at: "2026-05-26T13:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a154cc620cba_THRTHG.jpg"
keywords: ["LATEST NEWS", "BUSSINESS", "DELHI", "CarryMen"]
---

# ഷോപ്പിംഗ് കഴിഞ്ഞ് ബാഗ് പിടിച്ച് കൈകുഴഞ്ഞോ? കൂടെ നടക്കാൻ 'അസിസ്റ്റന്റിനെ' വാടകയ്ക്ക് എടുക്കാം; ഈ ന്യൂജെൻ ബിസിനസ് സൂപ്പറാണ്!

> **Lead Summary:** **[** ഒറ്റയ്ക്ക് ഷോപ്പിംഗിന് പോകുമ്പോൾ പലർക്കും വലിയ മടുപ്പ് തോന്നാറുണ്ട്. വാങ്ങി കൂട്ടിയ ബാഗുകളെല്ലാം കൂടി ഒരുമിച്ച് പിടിച്ച് കൈ കുഴയുന്നതും ബില്ലടിക്കാൻ വലിയ ക്യൂവിൽ നിൽക്കേണ്ടി വരുന്നതുമൊക്കെയാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. എന്നാൽ ഇനി ഇത്തരം തലവേദനകളെല്ലാം മറക്കാം. കാരണം, ഷോപ്പിംഗിൽ നിങ്ങളെ സഹായിക്കാൻ ഇനി ഒരു പേഴ്‌സണൽ അസിസ്റ്റന്റിനെ വാടകയ്ക്ക് ലഭിക്കും!

## Article Content

**[** ഒറ്റയ്ക്ക് ഷോപ്പിംഗിന് പോകുമ്പോൾ പലർക്കും വലിയ മടുപ്പ് തോന്നാറുണ്ട്. വാങ്ങി കൂട്ടിയ ബാഗുകളെല്ലാം കൂടി ഒരുമിച്ച് പിടിച്ച് കൈ കുഴയുന്നതും ബില്ലടിക്കാൻ വലിയ ക്യൂവിൽ നിൽക്കേണ്ടി വരുന്നതുമൊക്കെയാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. എന്നാൽ ഇനി ഇത്തരം തലവേദനകളെല്ലാം മറക്കാം. കാരണം, ഷോപ്പിംഗിൽ നിങ്ങളെ സഹായിക്കാൻ ഇനി ഒരു പേഴ്‌സണൽ അസിസ്റ്റന്റിനെ വാടകയ്ക്ക് ലഭിക്കും!

ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കാരിമെൻ' (CarryMen) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് 'ഷോപ്പിംഗ് അസിസ്റ്റൻസ് സർവീസ്' എന്ന ഈ പുത്തൻ ബിസിനസ് ഐഡിയയുമായി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ സ്റ്റാർട്ടപ്പാണ് വലിയ ചർച്ചാവിഷയം.

**എന്തൊക്കെയാണ് ഇവരുടെ സേവനങ്ങൾ?**

കുറഞ്ഞത് 30 മിനിറ്റ് സമയത്തേക്ക് മുതൽ നമുക്ക് ഒരു ഷോപ്പിംഗ് അസിസ്റ്റന്റിനെ ബുക്ക് ചെയ്യാൻ സാധിക്കും.

കസ്റ്റമേഴ്‌സിന്റെ കയ്യിലുള്ള ഭാരമേറിയ ഷോപ്പിംഗ് ബാഗുകൾ പിടിക്കുക.

ബില്ലടിക്കാൻ തിരക്കുള്ള ക്യൂവിൽ കസ്റ്റമർക്ക് പകരം നിൽക്കുക.

തിരക്കേറിയ മാളുകളിലൂടെയും മാർക്കറ്റുകളിലൂടെയും വഴി കാണിച്ച് സൗകര്യപ്രദമായി സഞ്ചരിക്കാൻ സഹായിക്കുക.

പരിശീലനം ലഭിച്ച അസിസ്റ്റന്റുകളെ നൽകിക്കൊണ്ട് കസ്റ്റമേഴ്‌സിന്റെ ഷോപ്പിംഗ് അനുഭവം കൂടുതൽ എളുപ്പമുള്ളതും സമ്മർദ്ദമില്ലാത്തതുമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. വലിയ മാളുകളിലും ഉത്സവ സീസണുകളിലും കൈനിറയെ ബാഗുകളുമായി കഷ്ടപ്പെടുന്നവർക്ക് ഈ ന്യൂജെൻ സർവീസ് വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361877/content-highlights-you-can-now-hire-a-personal-assistant-to-help-you-with-shopping)