---
title: "കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് മൂന്ന് മണിക്കൂർ ഇലക്ട്രിക് ഷോക്ക്; വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും മൃതദേഹം പടികളിൽ നിന്ന് തള്ളിയിട്ടു "
english_title: "content highlights:- Wife and lover kill husband to live with lover"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361873/content-highlights-wife-and-lover-kill-husband-to-live-with-lover"
published_at: "2026-05-26T12:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a154a8588cfc_11111.jpg"
keywords: ["Latest News", "Husband was killed", "Lucknow"]
---

# കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് മൂന്ന് മണിക്കൂർ ഇലക്ട്രിക് ഷോക്ക്; വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും മൃതദേഹം പടികളിൽ നിന്ന് തള്ളിയിട്ടു 

> **Lead Summary:** **ലഖ്‌നൗ: [** ഉത്തർപ്രദേശിലെ മൊറാദാബാദിൽ അവിഹിത ബന്ധം അറിഞ്ഞതിന്റെ പേരിൽ ഭർത്താവിനെ മൂന്ന് മണിക്കൂറോളം ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചും വിഷം നൽകിയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ലഖ്‌നൗ: [** ഉത്തർപ്രദേശിലെ മൊറാദാബാദിൽ അവിഹിത ബന്ധം അറിഞ്ഞതിന്റെ പേരിൽ ഭർത്താവിനെ മൂന്ന് മണിക്കൂറോളം ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചും വിഷം നൽകിയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മജ്ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പവന്റെ ഭാര്യ ആഞ്ചൽ (24), ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത് (21), ആഞ്ചലിന്റെ സഹോദരി ശിഖ (18), ശിഖയുടെ കാമുകൻ അജയ് (19) എന്നിവരെയാണ് മൊറാദാബാദ് പൊലീസ് പിടികൂടിയത്.

ആറുവർഷം മുൻപ് വിവാഹിതരായ പവനും ആഞ്ചലിനും മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ആഞ്ചലും അങ്കിതും തമ്മിലുള്ള അവിഹിത ബന്ധം പവൻ അറിഞ്ഞതിനെച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു.

ഇതേത്തുടർന്നാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രതികൾ കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയത്. ഇതിനായി ആഞ്ചൽ തന്റെ സഹോദരി ശിഖയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശിഖയുടെ കാമുകൻ അജയനെ കൂടി കൃത്യത്തിൽ പങ്കാളിയാക്കുകയുമായിരുന്നു.

സംഭവദിവസം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ സംഘം ഇയാളെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മൂന്ന് മണിക്കൂറോളം ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകയുമായിരുന്നു.

പവൻ അവശനായതോടെ സംഘം ബലമായി വിഷം ഉള്ളിൽ ചെന്നുവെന്ന് ഉറപ്പാക്കി മരണം നിശ്ചയിച്ചു. തുടർന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽനിന്ന് താഴേക്ക് തള്ളിയിടുകയും, പവൻ വിഷം കഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്ന് അയൽവാസികളെ ധരിപ്പിക്കാനും പ്രതികൾ ശ്രമിച്ചു.

എന്നാൽ പവന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസിന്റെ കൃത്യമായ അന്വേഷണത്തിൽ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പവൻ മൂന്ന് മാസം മുൻപ് സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി.

അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361873/content-highlights-wife-and-lover-kill-husband-to-live-with-lover)